ജയലളിതക്ക് ദീര്‍ഘകാലം ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ

ചെന്നൈ: വിവിധ രോഗങ്ങള്‍ അലട്ടുന്ന മുഖ്യമന്ത്രി ജയലളിതക്ക്  തുടര്‍ചികിത്സക്കായി ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് അപ്പോളോ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. അണുബാധക്ക് ആന്‍റിബയോട്ടിക്കുകളും ശ്വസന സഹായവും തുടര്‍ന്നും നല്‍കിവരുന്നതായി ആശുപത്രി ചീഫ് ഓപറേറ്റിങ് ഓഫിസര്‍ സുബ്ബയ്യ വിശ്വനാഥന്‍ പുറത്തിറക്കിയ മെഡിക്കന്‍ ബുള്ളറ്റിന്‍ ആവര്‍ത്തിച്ച് സമ്മതിക്കുന്നു.

കഴിഞ്ഞദിവസം ഇറങ്ങിയ  ബുള്ളറ്റിനില്‍ ഇത് വെളിപ്പെടുത്തിയിരുന്നു.  കരളില്‍ ബാധിച്ചിരുന്ന അണുബാധക്കും ചികിത്സ നല്‍കുന്നതായും പുതുതായി വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സിറ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (എയിംസ്) ല്‍നിന്ന് മൂന്നു വിദഗ്ധ ഡോക്ടര്‍മാര്‍ കൂടി എത്തി.

Tags:    
News Summary - jayalalitha health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.