രാഷ്ട്രീയ കരിയറിൽ നാണക്കേടായി ദത്തുപുത്രന്‍റെ വിവാഹ മഹോത്സവം 

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് തന്‍റെ രാഷ്ട്രീയ കരിയറിൽ ഏറ്റവും വലി‍യ വിമർശനങ്ങൾക്ക് വഴിവെച്ചത് ധത്തുപുത്രൻ വി.എൻ സുധാകരന്‍റെ വിവാഹ മഹോത്സവമാണ്. അഡയാർ നദീതീരത്ത് പന്ത്രണ്ട് കൂറ്റൻ പന്തൽ പണിതായിരുന്നു സുധാകരന്‍റെ വിവാഹം ജയലളിത നടത്തിയത്. മൂന്നു ലക്ഷം ക്ഷണക്കത്തുകൾ, സദ്യക്കായി നാലായിരം ആടുകൾ, 750 ടൺ വിറക്, വധുവരന്മാരുടെ മേൽപുഷ്പവ-ൃഷ്ടി നടത്താൻ പ്രത്യേക ഹെലികോപ്റ്റർ, നടന്നു പോവാൻ പുഷ്പവീഥി, ഒാരോ ക്ഷണക്കത്തിനൊപ്പം വിതരണം ചെയ്യാൻ 20,000തോളം വിലവിരുന്ന പട്ടുസാരികളും വെള്ളിത്താലങ്ങളും. ആകെ 90 കോടി രൂപയോളം ചെലവാക്കിയെന്നാണ് അനൗദ്യോഗിക കണക്ക്. 

വിവാഹ മഹോത്സവത്തിനെതിരെ ഇന്ത്യൻ ലോയേഴ്സ് യൂണിയൻ രംഗത്തു വന്നു. വിവാഹാഘോഷത്തിന് വൻതോതിൽ വെള്ളവും വൈദ്യുതിയും ചെലവാക്കുന്നത് മദിരാശി നഗരത്തിലെ ജനങ്ങൾക്ക് ഇവ നിഷേധിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ റിട്ട് ഹരജി നൽകി. വിവാഹ മാമാങ്കം മൂലം ജനങ്ങൾക്ക് വെള്ളവും വെളിച്ചവും മുടങ്ങരുതെന്ന് തമിഴ്നാട് സർക്കാറിനോട് ഹൈകോടതി നിർദേശിച്ചു. എന്നാൽ, വിവാഹ മഹോത്സവം നടത്തി തമിഴ്മക്കളുടെ മുമ്പിൽ പ്രതിപ്രഭാവം കാട്ടിയ ജയ എതിരാളികളെ ഞെട്ടിക്കുകയും ചെയ്തു.

അതേസമയം, സുധാകരന്‍റെ വിവാഹത്തിന് ജയലളിത 6.47 കോടി രൂപ ചെലവിട്ടുവെന്ന് ആരോപണമുണ്ടായിരുന്നു. അനധികൃത സ്വത്ത്് കേസ് പരിഗണിച്ച വിചാരണകോടതി മൂന്ന് കോടി രൂപ ചെലവിട്ടെന്നാണ് കണക്കാക്കിയത്. ഹൈകോടതിയുടെ കണക്കു പ്രകാരം ചെലവ് 28 ലക്ഷം മാത്രമായിരുന്നു. ഹിന്ദു സമുദായത്തിലെ രീതി അനുസരിച്ച് വധുവിന്‍റെ കുടുംബമാണ് വിവാഹച്ചെലവ് വഹിക്കുന്നതെന്നും അതിനാല്‍ ജയലളിതയും കൂട്ടരും ഇത്രയും പണം ചെലവിട്ടിട്ടുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചത്. 

തമിഴ് മക്കളുടെ നിഷ്കളങ്ക മനസിൽ കയറി നിന്ന് അവരുടെ സ്നേഹലാളനകളെ  ചവിട്ടിമെതിക്കുകയാണ് ജയ ‍യഥാർഥ്യത്തിൽ ചെയ്തത്. വിവാഹ മാമാങ്കത്തിന് ശേഷം ദത്തുപുത്രൻ സുധാകരനും ജയയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. സുധാകരനെയും തോഴി ശശികലയെയും പേയസ് ഗാർഡനിൽ നിന്ന് ജയലളിത അടിച്ചുല പുറത്താക്കുന്നതാണ് തമിഴ്നാട് പിന്നീട് കണ്ടത്. 

Tags:    
News Summary - jayalalitha death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.