Posted On
date_range Updated On
date_range ഗുവാഹതി ഐ.ഐ.ടിയിൽ ജാപ്പനീസ് വിദ്യാർഥി ആത്മഹത്യ ചെയ്തു
ഗുവാഹതി: ഗുവാഹതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജാപ്പനീസ് വിദ ്യാർഥി ആത്മഹത്യ ചെയ്തു. വിദ്യാഭ്യാസ വിനിമയ പദ്ധതിയുടെ ഭാഗമായി ജപ്പാനിലെ ഗിഫു സർവകലാശാലയിൽനിന്ന് മൂന്നുമാസത്തെ കോഴ്സിന് എത്തിയ വിദ്യാർഥിയെയാണ് ഹോസ്റ്റൽ മുറിയിൽ വെൻറിലേറ്ററിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചക്കശേഷം മൂന്നിനും മൂന്നരക്കുമിടക്കാണ് സംഭവം. ഈ മാസം 30ന് കോഴ്സ് അവസാനിച്ച് പോകാനിരുന്ന വിദ്യാർഥിയാണ് മരിച്ചതെന്ന് ഐ.ഐ.ടി പബ്ലിക് റിലേഷൻസ് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.