ശ്രീനഗറിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

ശ്രീനഗർ: ശ്രീനഗറിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഒരുപക്ഷേ, രാജ്യത്തെ ഏറ്റവും പ്രായം ക ുറഞ്ഞ കോവിഡ് 19 രോഗിയായിരിക്കും ഈ കുഞ്ഞ്. ഇതടക്കം രണ്ട് കേസുകളാണ് വ്യാഴാഴ്ച ജമ്മു-കശ്മീരിൽ സ്ഥിരീകരിച്ചത്.

ഈ കുഞ്ഞിന്‍റെ ഏഴ് വയസ്സുള്ള കൂടപ്പിറപ്പാണ് മറ്റൊരാൾ. അടുത്തിടെ സൗദി അറേബ്യയിൽ നിന്ന് വന്നയാളുടെ കൊച്ചു മക്കളാണ് ഇരുവരും. ഇയാൾക്ക് ഈ മാസം 24 ന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

ജമ്മു-കശ്മീരിൽ ഇതുവരെ 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Tags:    
News Summary - jammu kashmir covid-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.