സ്​ഫോടകവസ്​തുക്കളുമായെത്തിയ ഡ്രോൺ വെടിവെച്ചിട്ട്​ ജമ്മുകശ്​മീർ പൊലീസ്​

ശ്രീനഗർ: സ്​ഫോടകവസ്​തുക്കളുമായെത്തിയ ഡ്രോൺ വെടിവെച്ചിട്ട്​ ജമ്മുകശ്​മീർ പൊലീസ്​. ഹെക്​സാകോപ്​ടർ ഡ്രോണാണ്​ വെടിവെച്ചിട്ടത്​. ജമ്മുവിലെ അഖനൂർ ജില്ലയിൽ അന്താരാഷ്​ട്ര അതിർത്തിയിൽ നിന്ന്​ എട്ട്​ കിലോമീറ്റർ മാറിയാണ്​ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്​.

ഡ്രോണിൽ നിന്ന്​ അഞ്ച്​ കിലോഗ്രാം സ്​ഫോടകവസ്​തുക്കൾ കണ്ടെത്തിയിട്ടുണ്ട്​. ലശ്​കർ ഇ ത്വയിബയാണ്​ ഡ്രോൺ അയച്ചതിന്​ പിന്നിലെന്ന്​ സംശയിക്കുന്നതായി ​പൊലീസ്​ അറിയിച്ചു. ലശ്​കറിന്‍റെ അക്രമണരീതിയാണിതെന്നും ഇക്കാര്യത്തിൽ വ്യക്​തത വരുത്താൻ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ്​ പറഞ്ഞു.

ജൂൺ 27ന്​ ജമ്മു എയർബേസിന്​ നേരെ ഡ്രോൺ ഉപയോഗിച്ച്​ ഇരട്ട ആക്രമണങ്ങൾ നടന്നിരുന്നു. സംഭവത്തിൽ രണ്ട്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ജമ്മുകശ്​മീരിലെ നിരവധി സ്ഥലങ്ങളിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു.

Tags:    
News Summary - Jammu and Kashmir Police shoots down drone in Akhnoor, recovers 5 kg IED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.