കത്​വ: ഹിന്ദുവായോ മുസ്​ലിംമായോ അല്ല കേസന്വേഷണം നടത്തുന്നതെന്ന്​ ഡി.ജി.പി

ന്യൂഡൽഹി: കത്​വയിൽ എട്ടുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ്​ അന്വേഷണത്തിൽ പിഴവുണ്ടായിട്ടില്ലെന്ന്​ കശ്​മീർ ഡി.ജി.പി എസ്​.പി വായിദ്​​. പ്രൊഫഷണലായാണ്​ കേസിലെ അന്വേഷണം പൂർത്തിയാക്കിയതെന്ന്​ വായിദ്​ പറഞ്ഞു. ഹിന്ദുക്കളായോ മുസ്​ലിംകളായോ അല്ല കേസിൽ അന്വേഷണം നടത്തിയത്​. ശരിയായ രീതിയിലുള്ള ​അന്വേഷണമാണ്​ ഇപ്പോൾ മുന്നോട്ട്​ പോവുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

അന്വേഷണത്തി​നൊടുവിൽ രണ്ട്​ സ്​പെഷ്യൽ പൊലീസ്​ ഒാഫീസർമാർ അറസ്​റ്റിലായി. മൊത്തം നാല്​ പൊലീസുകാർ​ കേസുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി. തീവ്രവാദത്തെയും കല്ലേറി​നെയും പ്രതിരോധിക്കുന്ന കശ്​മീർ പൊലീസിന്​ എന്തുകൊണ്ട്​ പ്രൊഫഷണലായി  അന്വേഷണം നടത്തി കൂടായെന്നും അദ്ദേഹം ചോദിച്ചു. നിലവിൽ കത്​വ കേസിൽ സി.ബി.​െഎ അന്വേഷണത്തി​​​െൻറ ആവ​ശ്യമില്ലെന്നായിരുന്നു ഡി.ജി.പിയുടെ നിലപാട്​.

നേരത്തെ കത്​വ ബലാത്സംഗകേസിൽ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ ബി.ജെ.പിയും ജമ്മുകശ്​മീർ ബാർ അസോസിയേഷനും രംഗത്തെത്തിയിരുന്നു. കേസിൽ കശ്​മീർ പൊലീസ്​ അന്വേഷണം ശക്​തമാക്കി അറസ്​റ്റുകളിലേക്ക്​ നീങ്ങിയതോടെയാണ്​ സി.ബി.​െഎ അന്വേഷണമെന്ന ആവശ്യം ബി.ജെ.പി ഉയർത്തിയത്​. ഇത്തരം വാദങ്ങൾക്കിടെയാണ്​ കേസ്​ സംബന്ധിച്ച്​ നിലപാട്​ വ്യക്​തമാക്കി കശ്​മീർ പൊലീസ്​ രംഗത്തെത്തുന്നത്​.

Tags:    
News Summary - Jammu and Kashmir police competent to probe Kathua rape case, says state DGP SP Vaid-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.