ജമ്മു കശ്മീരിൽ ഹിസ്ബുൽ മുജാഹിദീൻ തലവന്റെ മകനടക്കം നാല് ഉദ്യോഗസ്ഥരെ പുറത്താക്കി

ശ്രീനഗർ: ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീന്റെ മകനടക്കം നാല് ഉദ്യോഗസ്ഥരെ പുറത്താക്കി ജമ്മു കശ്മീർ സർക്കാർ. ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്ന ബിട്ട കരാട്ടെയുടെ ഭാര്യയും പുറത്താക്കിയവരുടെ പട്ടികയിലുണ്ട്. അന്വേഷണമില്ലാതെ ജീവനക്കാരെ പിരിച്ചു വിടാൻ അധികാരം നൽകുന്ന ഭരണഘടനയുടെ 311ാം വകുപ്പനുസരിച്ചാണ് നാലുപേരെ​യും സർവീസിൽ നിന്ന് പിരിച്ചു വിട്ടത്.

ജമ്മു കശ്മീർ അഡ്മിനിസ്ട്രേറ്റീവ് സർവീസസ് ഓഫിസറായ ബിട്ട കരാട്ടെയുടെ ഭാര്യ അസബാഹുൽ അർജമന്ദ് ഖാൻ ഗ്രാമവികസന ഡയറക്ടറേറ്റിലായിരുന്നു.

നിരോധിത ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദ്ദീന്റെ പാകിസ്താൻ ആസ്ഥാനമായുള്ള തലവൻ സയ്യിദ് സലാഹുദ്ദീന്റെ മകനാണ് വ്യവസായ വാണിജ്യ വകുപ്പിലെ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മാനേജർ സയ്യിദ് അബ്ദുൽ മുഈദ്. ശാസ്ത്രജ്ഞനായ ഡോ മുഹീത് അഹമ്മദ് ഭട്ട്, കശ്മീർ സർവകലാശാലയിലെ സീനിയർ അസിസ്റ്റന്റ് പ്രൊഫസർ മാജിദ് ഹുസൈൻ ഖദ്‍രി എന്നിവരാണ് പിരിച്ചുവിട്ട മറ്റുള്ളവർ.


Tags:    
News Summary - Jammu And Kashmir Government Sacks Hizbul Chief Syed Salahuddin's Son and 3 Others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.