കശ്മീരിൽ നിയന്ത്രണരേഖയിലെ സ്​കൂളുകൾ അനിശ്ചിത കാലത്തേക്ക്​ അടച്ചു

ശ്രീനഗർ: ജമ്മു കശ്​മീരിൽ നിയന്ത്രണരേഖക്ക്​ സമീപത്തെ സ്​കുളുകൾ അനിശ്​ചിത കാലത്തേക്ക്​ അടച്ചു. പാകിസ്​താനിൽ നിന്ന്​ നിരന്തരമായി വെടിനിർത്തൽ കരാർലംഘനം ഉണ്ടാവുന്ന പശ്​ചാത്തലത്തിലാണ്​ പുതിയ തീരുമാനം. നൗഷേര, ക്യൂലാ ദർഹൽ, മാൻജാകോട്ട എന്നിവിടങ്ങളിലെ സ്​കൂളുകളാണ്​ അടച്ചിടുന്നത്​. ജമ്മു കശ്​മീർ ഡെപ്യൂട്ടി കമീഷണർ ഷാഹിദ്​ ചൗധരി ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​.

ശനിയാഴ്​ച രാവിലെ നൗഷേര സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ വെടിവെപ്പിൽ രണ്ടു സിവിലിയന്മാർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ​ചെയ്​തിരുന്നു. രജൗരി മേഖലയിലെ നിയന്ത്രണരേഖയിൽ യാതൊരു പ്രകോപനവുമില്ലാതെ പാക് സേന ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. ചെറിയ ആയുധങ്ങളും ഒാട്ടോമാറ്റിക് ആയുധങ്ങളും 82 എം.എം-120 എം.എം മോർട്ടാറുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം.

Tags:    
News Summary - Jammu: All schools along LoC closed for indefinite period

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.