ജാമിഅ മില്ലിയയിൽ വിദ്യാർഥികളെ അക്രമിച്ച സംഭവം: പ്രതിഷേധം ശക്തമാവുന്നു -വിഡിയോ

ന്യൂഡൽഹി: ജാമിഅ മില്ലിയ ഇസ്‍ലാമിയ കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ ക്യാമ്പസിൽ പ്രതിഷേ ധം ശക്തമാവുന്നു. അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഴുവൻ വിദ്യാർഥികളും ബുധനാഴ്ച്ച ക്ലാസുകൾ ബഹിഷ്കരിച്ച ് സമരത്തിനിറങ്ങി. വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടി.എൻ പ്രതാപൻ എം.പി ബുധനാഴ്‌ച ക്യാമ്പസ് സന്ദർശിക്കും.

ഇസ്രായേൽ സർക്കാറുമായി ചേർന്ന് സർവകലാശാല നടത്തിയ പരിപാടിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച്ച െവെസ് ചാൻസിലറുടെ കാര്യാലയം ഉപരോധിച്ച വിദ്യാർഥികൾക്കു നേരെയാണ് ആക്രമണമുണ്ടായത്. സർവകലാശാല അധികൃതരുടെ പിന്തുണയോടെ പുറത്തു നിന്നുമെത്തിയ ആളുകളാണ് സമരക്കാരെ മർദിച്ചത്. മലയാളി പെൺകുട്ടികൾക്കടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

വിദ്യാർഥികളെ സസ്പെൻൻറ്​ ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം 9ാം ദിവസവും ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ തിരിഞ്ഞത്. ആക്രമണം നടക്കുമ്പോൾ സുരക്ഷ ജീവനക്കാർ മാറി നിന്നതായി വിദ്യാർഥികൾ ആരോപിച്ചു.

Full View
Tags:    
News Summary - Jamia Students Allege Bouncers Hired by University Assaulted Them- Student protest - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.