ജാമിഅ മില്ലിയ സർവകലാശാല വെബ്സൈറ്റ് ഹാക്ക് ചെയ്ത് പിറന്നാൾ സന്ദേശം 

ന്യൂഡൽഹി: കേന്ദ്ര സർവകലാശാലയായ ജാമിഅ മില്ലിയ ഇസ്ലാമിയ്യയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. "Happy birthday pooja. Your love" എന്ന സന്ദേശമാണ് സൈറ്റ് സന്ദർശിക്കുമ്പോൾ ചൊവ്വാഴ്ച്ച അർധരാത്രി മുതൽ കാണാൻ സാധിച്ചിരുന്നത്. ഹാക്കിങ്ങിന്‍റെ ഉത്തരാവാദിത്തം വ്യക്തികളോ സംഘനകളോ ഏറ്റടുത്തിട്ടില്ല. ‍സംഭവത്തോട് സർവകലാശാലാ അധികൃതരും പ്രതികരിച്ചിട്ടില്ല. 

രാജ്യത്തിന്‍റെ സുരക്ഷ സംവിധാനങ്ങളിൽ ആകുലപ്പെട്ടും ഹാക്കിങ്ങിനെ കുറിച്ച് വ്യത്യസ്ത പ്രതികരണങ്ങളുമാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. ഈ വർഷം ആദ്യം തൊഴിൽ മന്ത്രാലയത്തിന്‍റെ വെബ് സൈറ്റും ഹാക്ക് ചെയ്തിരുന്നു. സാങ്കേതിക തകരാറെന്നായിരുന്നു നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റർ (എൻ.ഐ.സി) പറഞ്ഞിരുന്നത്. 

എന്നാൽ, 2016ൽ 199 സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തിരുന്നതായി ആഭ്യന്തര മന്ത്രാലയം പാർലമെന്‍റിൽ വെളിപ്പെടുത്തിയരുന്നു. 2013 മുതൽ 2016 വരെ 700ലധികം സർക്കാർ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇതെല്ലാം രാജ്യത്തിന്‍റെ സുരക്ഷ സംവിധാനങ്ങൾക്ക് നേരെയാണ് വിരൽ ചൂണ്ടുന്നത്.

Tags:    
News Summary - Jamia Millia Islamia University's official website hacked -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.