'ദേശവിരുദ്ധ കേന്ദ്ര'മെന്ന വിളിപ്പേരിലും ജാമിയ മില്ലിയ്യ ഒന്നാമതായത് ഇങ്ങനെ...

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സ​ർ​ക്കാ​ർ റാ​ങ്കി​ങ്ങി​ൽ 90 ശ​ത​മാ​നം സ്​​കോ​ർ നേ​ടി ജാ​മി​അ മി​ല്ലി​യ ഇ​സ്​​ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാ​മ​തെ​ത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. രാജ്യത്ത് പലകുറി ആവർത്തിച്ചു വരുന്ന കേന്ദ്ര സർക്കാറിന്‍റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്കും നടപടികൾക്കും എതിരെ ശക്തമായ പോരാട്ടവുമായി ആദ്യം രംഗത്ത് വരുന്നവരിൽ ജാമിഅ മില്ലിയ്യ മുൻപന്തിയിലാണ്. ന്യൂനപക്ഷ-ദലിത് വിരുദ്ധ നിലപാടിനെതിരെ ശക്തമായ പ്രതിഷേധ ജ്വാല ഉയർത്തുമ്പോളും ജാമിഅക്ക് ബാക്കിയാവുന്നത് ദേശവിരുദ്ധരെന്ന ബി.ജെ.പി സർക്കാർ ഉൾപ്പെടെയുള്ളവരുടെ വിളിപ്പേര് മാത്രം.

പ്രതിഷേധങ്ങൾക്കും പോരാട്ടങ്ങൾക്കും മുന്നിൽ നിൽക്കുമ്പോഴും അക്കാദമിക് കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ജാമിഅ വരുത്തിയില്ല എന്നതിന് തെളിവായിരുന്നു ഒന്നാം സ്ഥാനം. രാജ്യത്തെ ജെ.എൻ.യു, അലിഗഢ് മുസ് ലിം സർവകലാശാല ഉൾപ്പെടെ 40ഓളം സർവകലാശാലകളെ പിന്നിലാക്കിയാണ് ജാമിഅയുടെ ഈ നേട്ടം.


ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പി.​എ​ച്ച്ഡി, എം.​ഫി​ൽ കോ​ഴ്‌​സു​ക​ളി​ൽ ഓ​രോ വ​ർ​ഷ​വും പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം, പെ​ൺ​കു​ട്ടി​ക​ളു​ടെ എ​ണ്ണം, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ, ഫാ​ക്ക​ൽ​റ്റി​യു​ടെ ഗു​ണ​നി​ല​വാ​രം, വി​ദ്യാ​ർ​ഥി -അ​ധ്യാ​പ​ക അ​നു​പാ​തം, അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്തി​യ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ റാ​ങ്കി​ങ്.

കഴിഞ്ഞ വർഷാവസാനം സി.എ.എ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ജാമിഅ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം രാ​ജ്യ​ത്തെ എ​ത്ര​ത്തോ​ളം അ​ര​ക്ഷി​താ​വ​സ്ഥ​യി​ലും പ​രി​ഭ്രാ​ന്തി​യി​ലും എ​ത്തി​ച്ചു എ​ന്ന​തി​​​െൻറ നേ​ര്‍ക്കാ​ഴ്ച​യാ​യി​രു​​ന്നു ജാ​മി​അ മി​ല്ലി​യ സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ അരങ്ങേറിയത്. ഡിസംബർ 15ന് പൊലീസ് പ്രിൻസിപ്പലിന്‍റെ അനുവാദം ഇല്ലാതെ ജാമിഅയിൽ കടന്നുകയറി പൊലീസ് വിദ്യാർഥികളെ ക്രൂരമായി അടിച്ചമർത്തിയിരുന്നു.

കാ​മ്പ​സി​​​െൻറ എ​ല്ലാ ഗേ​റ്റു​ക​ളും പൂ​ട്ടി​യാ​യി​രു​ന്നു പൊ​ലീ​സി​​​െൻറ അ​തി​​ക്ര​മം. കാ​മ്പ​സി​ലെ സെ​​ൻ​ട്ര​ൽ കാ​ൻ​റീ​നി​ലും ലൈ​ബ്ര​റി​ക​ളി​ലും ഇ​രി​ക്കു​ന്ന​വ​ർ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്തു. ലൈ​ബ്ര​റി​യി​ലും ടോ​യി​ല​റ്റി​ലും അ​ഭ​യം തേ​ടി​യ​ർ​ക്കു നേ​രെ തു​ട​ർ​ച്ച​യാ​യി ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു. ക​ണ്ണി​ൽ ക​ണ്ട​തെ​ല്ലാം അ​ടി​ച്ചു​ത​ക​ർ​ത്തു.​ കാ​മ്പ​സി​ന​ക​ത്തെ പ​ള്ളി​യി​ൽ ക​യ​റി ന​മ​സ്​​ക​രി​ക്കു​ന്ന​വ​രെ ത​ല്ലി​ച്ച​ത​ച്ചു. മ​ണി​ക്കൂ​റ​ു​ക​ളോ​ളം കാ​മ്പ​സി​ന​ക​ത്ത്​ പൊ​ലീ​സ്​ അ​ഴി​ഞ്ഞാ​ടി.


വിദ്യാർഥികളെ തല്ലിച്ചതച്ചതിന് പുറമെ ലൈബ്രറി, ലാബ് ഉൾപ്പെടെ നശിപ്പിച്ച് കാമ്പസിന് വൻ നാശനഷ്ടം വരുത്തിയിരുന്നു. വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​ന്​ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി​ക​ളാ​യ ആ​യി​ഷ റെ​ന്ന, ല​ദീ​ദ ഫർസാന, ശ​ഹീ​ൻ തു​ട​ങ്ങി​യ​വ​രാ​ണ്​ പൊ​ലീ​സി​​​െൻറ അ​തി​ക്ര​മ​ത്തി​ന്​ ആ​ദ്യം ഇ​ര​ക​ളാ​യ​ത്. കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന വ്യാജകുറ്റം ചുമത്തി ചില വിദ്യാർഥികൾ ഇപ്പോഴും ജയിലിലാണ്. മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, അധ്യാപകർ ഉൾപ്പെടെ ഇതിനിതെരെ നിരവധി പേരായിരുന്നു രംഗത്ത് വന്നത്.

റാങ്കിങ്ങിൽ ര​ണ്ടാ​മ​തെ​ത്തി​യ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ രാ​ജീ​വ് ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ 83 ശ​ത​മാ​നം സ്​​കോ​റാ​ണ്​ ല​ഭി​ച്ച​ത്. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല 82 ശ​ത​മാ​നം സ്​​കോ​ർ നേ​ടി മൂ​ന്നാ​മ​തും അ​ലി​ഗ​ഡ്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല 78 ശ​ത​മാ​നം നേ​ടി നാ​ലാ​മ​തു​മെ​ത്തി.

ദക്ഷിണ ഡൽഹിയിലാണ്‌ ജാമിയയുടെ കാമ്പസ് നിലകൊള്ളുന്നത്. 1920ൽ മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗകത്ത് അലി എന്നിവരടങ്ങുന്ന മുസ്‌ലിം നേതാക്കളാണ് സർവകലാശാല സ്ഥാപിച്ചത്. 1988ലെ ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ നിയമപ്രകാരം ഇതൊരു കേന്ദ്ര സർവകലാശാലയായി മാറുകയായിരുന്നു. അലീഗഢിലാണ് ആദ്യം തുടങ്ങിയതെങ്കിലും പിന്നീട് ന്യൂഡൽഹിയിലെ ജാമിഅ നഗറിലേക്ക് മാറ്റുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.