ചെന്നൈ: പൊങ്കലിനോടനുബന്ധിച്ച് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ജല്ലിക്കട്ട് മത്സരങ്ങളിൽ കാളകളുടെ കുത്തേറ്റ് ഏഴുപേർ മരിച്ചു. ഇതിൽ ആറുപേരും മത്സരം കാണാനെത്തിയവരായിരുന്നു. 400ലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. വാടിവാസലിൽനിന്ന് തുറന്നുവിടുന്ന കാളകളുടെ മുതുകിൽ പിടിച്ചുതൂങ്ങി നിശ്ചിത ദൂരം താണ്ടുന്നവരെയും ഇതിന് പിടികൊടുക്കാതിരിക്കുന്ന കാളകളെയും വിജയികളായി പ്രഖ്യാപിച്ച് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുന്നതാണ് ജല്ലിക്കെട്ട് മത്സരം. അതേസമയം ജനക്കൂട്ടത്തിനിടയിലേക്ക് പോരുകാളകളെ ഇറക്കിവിടുന്നതാണ് മഞ്ചുവിരട്ട്, എരുതുവിടുംവിഴാ പോലുള്ള മത്സരങ്ങൾ. ശിവഗംഗ, പുതുക്കോട്ട ജില്ലകളിൽ അബദ്ധത്തിൽ കുളത്തിൽവീണ് രണ്ട് കാളകളും കൊല്ലപ്പെട്ടു. ഇവയെ രക്ഷിക്കാനിറങ്ങിയ കാളയുടമ തനീഷ് രാജ മുങ്ങിമരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.