മമതയുടെ ധർണ ​പ്രധാനമന്ത്രി പദത്തിനു വേണ്ടിയുള്ള നാടകമെന്ന്​ അരുൺ ജെയ്​റ്റ്​ലി​

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ധർണ പ്രധാനമന്ത്രി പദത്തിലെത്താനുള്ള നാടകമാണെന്ന് കേ​ന്ദ ്ര മന്ത്രി​ അരുൺ ജെയ്​റ്റ്​ലി. മറ്റ്​ പ്രതിപക്ഷ കക്ഷികളിൽ നിന്ന്​ ശ്രദ്ധ തിരിച്ച്​ രാജ്യത്തി​​​​െൻറ പ്രതിപക്ഷത്തി​​​​െൻറ കേന്ദ്രമായി സ്വയം ഉയർത്തിക്കാട്ടാനാണ്​ സി.ബി.​െഎ അന്വേഷണത്തിനെതിരെയുള്ള മമതയുടെ പ്രതികരണം. കള്ളൻമാരായ ഭരണാധികാരികളുടെ കൂട്ടായ്​മയാണ്​ പ്രതിപക്ഷമെന്നും അദ്ദേഹം ആരോപിച്ചു.

ശാരദ ചിട്ടി ഫണ്ട്​ തട്ടിപ്പുമായി ബന്ധപ്പെട്ട്​ നടന്ന സി.ബി.​െഎ അ​ന്വേഷണത്തി​​​​െൻറ പശ്ചാത്തലത്തിൽ മമത ബാനർജിയും കേന്ദ്ര സർക്കാറും തമ്മിലുള്ള പോര്​ മുറുകുന്നതിനിടെയാണ്​ ജെയ്​റ്റിലി അവർക്കെതിരെ രംഗത്തു വന്നത്​.

സി.ബി​െഎയിൽ നിന്ന്​ സ്വയം ​പ്രതിരോധം തീർക്കാനാണ്​ മമത ധർണയിരിക്കുന്നതെന്ന്​ കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ്​ ​പ്രകാശ്​ ജാവദേക്കർ ആരോപിച്ചിരുന്നു. കേന്ദ്രത്തിനെതിരെ ധർണയിരിക്കുന്നതിലൂടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​​​​െൻറ പാതയാണ്​ മമത പിന്തുടരു​ന്നതെന്ന്​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്​ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - Jaitley Calls CM's Dharna a Drama to be PM Face -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.