ബാലാകോട്ടിൽ ഇന്ത്യ ബോംബിട്ട് തകർത്ത ഭീകരകേന്ദ്രം വീണ്ടും പ്രവർത്തിച്ചു തുടങ്ങി

ന്യൂഡൽഹി: പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന ബോംബിട്ട തകർത്ത ജയ്ശെ മുഹമ്മദ് ഭീകര കേന്ദ്രം വീണ്ടും പ് രവർത്തനം തുടങ്ങിയതായി റിപ്പോർട്ട്. ജമ്മു കശ്മീരിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ആക്രമണം നടത്തുക ലക്ഷ്യമിട് ട് ഇവിടെ 40 ഭീകരർക്ക് പരിശീലനം നൽകുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ജമ്മു കശ്മീരിന്‍റെ പ് രത്യേക പദവി റദ്ദാക്കുകയും വിഭജിക്കുകയും ചെയ്ത സാഹചര്യത്തിൽ പാകിസ്താന്‍റെ ആശീർവാദത്തോടെയാണ് ഭീകരകേന്ദ്രം വീ ണ്ടും പ്രവർത്തനം തുടങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഗസ്റ്റ് അഞ്ചിലെ കശ്മീർ നടപടിക്ക് ശേഷം ഭീകരവാദ ഗ്രൂപ്പുകൾക്കെതിരായ നിലപാട് പാകിസ്താൻ മയപ്പെടുത്തിയിരിക്കുകയാണ്.

ഫെബ്രുവരി 27നാണ് ഇന്ത്യൻ വ്യോമസേന പാകിസ്താനിലേക്ക് കടന്നുകയറി ബാലാകോട്ടിലെ ഭീകരകേന്ദ്രം ബോംബിട്ട് തകർത്തത്. ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ബാലാകോട്ട് ആക്രമണം നടത്തിയത്.

ബാലാകോട്ടിലെ തിരിച്ചടിക്ക് ശേഷം പ്രവർത്തനം മന്ദഗതിയിലായ ഭീകരഗ്രൂപ്പുകൾ കശ്മീർ വിഷയത്തോടെ സജീവമായതായി ഇന്ത്യക്ക് വിവരം ലഭിച്ചിരുന്നു. ആഗസ്റ്റ് അഞ്ചിലെ നടപടിക്ക് തൊട്ടടുത്ത ദിവസം ജയ്ശെ മുഹമ്മദ് കമാൻഡർ മുഫ്തി അബ്ദുൾ റൗഫ് അസ്ഗർ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയിലെ അധികൃതരുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യക്കെതിരായ പദ്ധതികൾ ആസൂത്രണം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

നൂറോളം ജെയ്ശെ ഭീകരർ പൂഞ്ച്, രജൗരി മേഖലകളിൽ ആക്രമണത്തിന് തയാറായി നിൽക്കുകയാണെന്ന് വിവരം ലഭിച്ചിരുന്നു. ആശയവിനിമയ സംവിധാനങ്ങൾ പൂർണമായി പുനസ്ഥാപിച്ചാൽ രാജ്യത്ത് നുഴഞ്ഞുകയറി ആക്രമിക്കാൻ തയാറായാണ് ഇവർ നിൽക്കുന്നതെന്ന് സുരക്ഷാസേനയിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നു.

മറ്റ് ഭീകരസംഘടനകളായ ലശ്കറെ ത്വയിബയും ഹിസ്ബുൾ മുജാഹിദ്ദീനും കശ്മീർ വിഷയത്തോടെ പ്രവർത്തനം സജീവമാക്കിയതായാണ് റിപ്പോർട്ട്.

Tags:    
News Summary - Jaish facility in Balakot bombed by IAF jets in February is fully functional

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.