അദാനി പദ്ധതിക്കായി മുറിച്ചുമാറ്റുന്നത് ആറു ലക്ഷം മരങ്ങൾ -ജയ്റാം രമേശ്

ന്യൂഡൽഹി: മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിൽ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കൽക്കരി ഖനന പദ്ധതി അതീവ പരിസ്ഥിതി ലോലമായ വനഭൂമിയെ തകർക്കുന്നതാണെന്നും ഇതിനായി ആറ് ലക്ഷത്തിലധികം മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്.

ഏകദേശം 7000 ഏക്കർ വരുന്ന ഈ പ്രദേശം വനങ്ങളുടെ സമൃദ്ധികൊണ്ടും ആനത്താരകളുടെ സാന്നിധ്യംകൊണ്ടും 2011ൽ ഖനനം പാടില്ലാത്ത ‘നോ-ഗോ’ മേഖലയായി നിശ്ചയിച്ചിട്ടുള്ളതാണെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു.

പരിസ്ഥിതി പ്രവർത്തകർ ഈ അനുമതിക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നെങ്കിലും ഹരജി സമർപ്പിക്കാൻ വൈകി എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഏപ്രിലിൽ തള്ളിയിരുന്നു. കേസിന്റെ ഗുണദോഷങ്ങളിലേക്ക് കടക്കാതെയായിരുന്നു ട്രൈബ്യൂണലിന്റെ നടപടി. പദ്ധതിയെ ചോദ്യം ചെയ്യാനുള്ള നിയമപരമായ വാതിലുകൾ ഇനിയും അടഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Jairam Ramesh says Six lakh trees being cut for Adani project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.