ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ അപമര്യാദയായി പെരുമാറുകയും പുകവലിക്കുകയും ചെയ്തതിന് പിടിയിലായയാൾ പിഴയടക്കാൻ തയാറാകാത്തതിനെ തുടർന്ന് ജയിലിലേക്ക് മാറ്റി. കേസിൽ ജാമ്യത്തുകയായി 25,000 രൂപ കെട്ടിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിഷേധിക്കുകയും ഓൺലൈനിൽ പരിശോധിച്ച് ഐ.പി.സി സെക്ഷൻ പ്രകാരം 250 രൂപ പിഴ അടച്ചാൽ മതിയെന്ന് വാദിക്കുകയുമായിരുന്നു.
വിമാനത്തിൽ അപമര്യാദയായി പെരുമാറിയ രത്നാകർ ദ്വിവേദിയെയാണ് ജാമ്യത്തുക കെട്ടിവെക്കാത്തതിനെ തുടർന്ന് ജയിലിലടച്ചത്. കോടതി 25,000രൂപ കെട്ടിവെച്ചാൽ ജാമ്യം നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ തുക അടക്കാൻ തയാറല്ലെന്നും ജയിലിൽ പോകാമെന്നും ഇയാൾ കോടതിയെ അറിയിച്ചു.
മാർച്ച് 10ന് എയർ ഇന്ത്യയുടെ ലണ്ടൻ-മുംബൈ ഫ്ലൈറ്റിൽ നിന്ന് പുകവലിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരുടെ ജീവന് ആപത്തുണ്ടാക്കുന്ന പ്രവർത്തിക്ക് സെക്ഷൻ 336 പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ ഐ.പി.സി സെക്ഷൻ 336 പ്രകാരമുള്ള കുറ്റത്തിന് 250 രൂപ പിഴയടച്ചാൽ മതിയെന്ന് താൻ ഓൺലൈൻ പരിശോധിച്ച് മനസിലാക്കിയിട്ടുണ്ടെന്ന് പ്രതി കോടതിയോട് വാദിച്ചു. ആ തുക നൽകാമെന്നും എന്നാൽ ജാമ്യത്തുക കെട്ടിവെക്കാനാകില്ലെന്നും കോടതിയിൽ വ്യക്തമാക്കി. ഇതേ തുടർന്ന് ഇദ്ദേഹത്തെ ജയിലിലടച്ചു.
വിമാനതിൽ പുകവലിച്ചതിന് പിടികൂടിയ രത്നാകരൻ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് എയർ ഇന്ത്യ ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.