ഇനി ലക്ഷ്യം കേരളവും തമിഴ്​നാടും -ബി.ജെ.പി ദേശീയ നേതാവ്​

ന്യൂഡൽഹി: അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ കേരളത്തിലും തമിഴ്​നാട്ടിലും അധികാരത്തിലെത്തുകയാണ്​ ബി.ജെ.പിയുടെ ലക് ഷ്യമെന്ന് പാർട്ടി നേതാവ്​​ ഹിമന്ത്​ ബിശ്വ ശർമ്മ. ജയ്​​ ശ്രീ റാം വിളിക്കുന്നതിൽ നിന്ന്​ ജനങ്ങളെ വിലക്കിയതാണ് ബ ംഗാൾ മുഖ്യമന്ത്രി​ മമതയുടെ തിരിച്ചടിക്ക്​ കാരണമെന്നും അദ്ദേഹം വ്യക്​തമാക്കി.

ബംഗാളിലെ ജനങ്ങൾക്ക്​ മമതയോട്​ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. ജയ്​ ശ്രീറാം വിളിക്കേണ്ടെന്ന മമതയുടെ പ്രസ്​താവന ബംഗാളിൽ വലിയ ചലനങ്ങളാണ്​ സൃഷ്​ടിച്ചത്​. ഇന്ത്യൻ സംസ്​കാരത്തിൻെറ നായകനായിരുന്നു രാമനെന്നും ശർമ്മ വ്യക്​തമാക്കി.

വടക്ക്​-കിഴക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനമുണ്ടാക്കണമെന്ന്​ ബി.ജെ.പി ദേശീയ എക്​സിക്യൂട്ടീവിൽ പാർട്ടി അധ്യക്ഷൻ അമിത്​ ഷാ ആഹ്വാനം ചെയ്​തിരുന്നു. ഇന്ന്​ അത്​ യാഥാർഥ്യമായിരിക്കുകയാണ്​. ഇനി തമിഴ്​നാടും കേരളവുമാണ്​ ലക്ഷ്യമെന്ന്​ അധ്യക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു. വൈകാതെ തന്നെ അതും യാഥാർഥ്യമാവുമെന്ന്​ ബിശ്വ ശർമ്മ വ്യക്​തമാക്കി.

Tags:    
News Summary - "Jai Shri Ram" Row Was Mamata Banerjee's Big Mistake-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.