Posted On
date_range Updated On
date_range യാദൃശ്ചികമായി മുഖ്യമന്ത്രിയായ ആളാണ് ജയ്റാം താക്കൂർ; ജോ ബൈഡനു പോലും അദ്ദേഹത്തെ രക്ഷിക്കാൻ സാധിക്കില്ല -മുകേഷ് അഗ്നിഹോത്രി
ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി. നവംബർ 12നാണ് സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് മുകേഷ് അഗ്നിഹോത്രി.
ജയ്റാം താക്കൂർ യാദൃശ്ചികമായി മുഖ്യമന്ത്രിയായ വ്യക്തിയാണ്. അദ്ദേഹം താൻ വിശ്വസ്തനാണെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ചുറ്റിലുമുള്ളത് മുഴുവൻ വിശ്വസിക്കാൻ കൊള്ളാത്ത ആളുകളാണ്. ആലിബാബയും 40 കള്ളൻമാരുമുള്ള സർക്കാരാണിത്.
ജയ്റാമിന് ധൈര്യമുണ്ടെങ്കിൽ സർക്കാർ അഴിച്ചുപണിയുകയാണ് ചെയ്യേണ്ടത്. അതിജീവനത്തിനായി അദ്ദേഹം പ്രധാനമന്ത്രിയെ ആശ്രയിക്കുകയാണ്. എന്നാൽ ആർക്കും ജയ്റാമിനെ രക്ഷിക്കാൻ കഴിയില്ല. യു.എസ് പ്രസിഡന്റ് ജോ ബൈഡനുപോലും-മുകേഷ് അഗ്നിഹോത്രി കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.