വിദേശ നിക്ഷേപകരെ ആകർഷിക്കാൻ മെഗാ കോൺഫറൻസുമായി ജഗൻ സർക്കാർ

അമരാവതി: വിദേശ നിക്ഷേപകരെ ആകർഷിക്കാൻ മഹാ സമ്മേളനം (മെഗാ കോൺഫറൻസ്) നടത്താനുള്ള തീരുമാനവുമായി ആന്ധ്രപ്രദേശിലെ ജഗൻമോഹൻ റെഡ്ഡി സർക്കാർ. ആഗസ്റ്റ് ഒമ്പതിന് വിജയവാഡയിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ പിന്തുണയോടെ മ ഹാ സമ്മേളനം നടത്തുക.

40 രാജ്യങ്ങളിൽ നിന്നുള്ളവർ മഹാ സമ്മേളനത്തിൽ പങ്കെടുക്കും. വിദേശ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ, അംബാസിഡർമാർ, നയതന്ത്രപ്രതിനിധികൾ, കോൺസുലെറ്റ് ജനറൽമാർ എന്നിവർ ഉൾപ്പെടും.

രണ്ട് ഘട്ടങ്ങളായാണ് മഹാ സമ്മേളനം സംഘടിപ്പിക്കുക. ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി അംബാസിഡർമാർ, കോൺസുലെറ്റ് ജനറൽമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം ഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി മുഖ്യമന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തും.

ആഗസ്റ്റ് എട്ടിന് സൗത്ത് കൊറിയ ആസ്ഥാനമായ കിയ മോട്ടോഴ്സ് തങ്ങളുടെ പുതിയ മോഡൽ കാർ അനന്തപുരം ജില്ലയിലെ പെനുകോണ്ടയിൽ വെച്ചാണ് പുറത്തിറക്കുന്നത്. പുതിയ മോഡൽ പുറത്തിറക്കുന്നതിന് ജഗൻമോഹൻ റെഡ്ഡി കമ്പനി അധികൃതരെ ആന്ധ്രയിലേക്ക് ക്ഷണിച്ചിരുന്നു.

Tags:    
News Summary - JaganMohan Reddy Govt Contest Mega Conference -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.