എം.എൽ.എമാർ ഒറ്റക്കെട്ടെന്ന് കോൺഗ്രസ്; 15 പേരെ കാണാനില്ല 

ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് എം.എൽ.എമാർ ഒറ്റക്കെട്ടാണെന്ന് കെ.പി.സി.സി അധ്യക്ഷൻ ജി പരമേശ്വരയ്യ. ആറ് ബി.ജെ.പി എം.എൽ.എമാർ തങ്ങളെ സമീപിച്ചുവെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. അതേസമയം, ജെ.ഡി.എസ്-കോൺഗ്രസ് സഖ്യത്തിൽ നിന്ന് 15 എം.എൽ.എമാരെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. 

ജെ.ഡി.എസ് വിട്ട് ഈയിടെ കോൺഗ്രസിൽ ചേർന്ന സമീർ അഹ്മദ്  ഖാൻ ഉൾപ്പെടെ 10 കോൺഗ്രസ് എം.എൽ.എമാരേയും അഞ്ച് ജെ.ഡി.എസ് എം.എൽ.എമാരേയുമാണ് കാണാതായത്.  കോൺഗ്രസ് എം.എൽ.എമാരെ ബംഗളൂരു ക്വീൻസ് റോഡിലെ പാർട്ടി ആസ്ഥാനത്തുനിന്നും ജെ.ഡി.എസ് എം.എൽ.എമാരെ ബംഗളൂരുവിൽ നിയമസഭ കക്ഷി യോഗത്തിനിടെയുമാണ് കാണാതായത്.

അനന്ത് സിങ്, നാഗേന്ദ്ര, ഭീമനായക്, ഗണേഷ് ഹുക്കേരി, യശ്വന്ത് റായ ഗൗഡ പടിൽ, തുകാറാം, മഹന്തേഷ് കൗജലാഗി, സതീഷ് ജറകിഹോളി, രമേശ് ജറകിഹോളി എന്നിവരാണ് അപ്രത്യക്ഷരായ കോൺഗ്രസ് എം.എൽ.എമാർ.
 

Tags:    
News Summary - J Eeswarappa on Congress MLA-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.