ഇത്​ രാജ്യദ്രോഹം; ജമ്മുകശ്​മീർ നേതാക്കളുടെ പ്രസ്​താവനക്കെതിരെ സഞ്​ജയ്​ റാവത്ത്​

മുംബൈ: ആർട്ടിക്ക്​ൾ 370മായി ബന്ധപ്പെട്ട ജമ്മുകശ്​മീർ നേതാക്കളുടെ പ്രസ്​താവനക്കെതിരെ ശിവസേന വക്​താവ്​ സഞ്​ജയ്​ റാവത്ത്​. ചൈനയുടെ സഹായത്തോടെ ആർട്ടിക്ക്​ൾ 370 പുനഃസ്ഥാപിക്കാൻ ഫാറൂഖ്​ അബ്​ദുല്ലയും മെഹ്​ബൂബ മുഫ്​തിയും മുതിരുകയാണെങ്കിൽ കേന്ദ്രസർക്കാർ ശക്​തമായ നപടികൾ സ്വീകരിക്കണമെന്ന്​ റാവത്ത്​ ആവശ്യപ്പെട്ടു.

കശ്​മീരിൽ ത്രിവർണ പതാക ഉയർത്തുന്ന ആരെയെങ്കിലും തടയുകയാണെങ്കിൽ അത്​ രാജ്യദ്രോഹമായി കണക്കാക്കുമെന്നും റാവത്ത്​ പറഞ്ഞു. കേന്ദ്രസർക്കാറിനേയും ബി.ജെ.പിയേയും വിമർശിക്കുന്ന ശിവസേനയും റാവത്തും കശ്​മീർ വിഷയത്തിൽ പ്രതിപക്ഷ നിലപാടിന്​ എതിരാണെന്ന്​ വ്യക്​തമാക്കുന്നതാണ്​ പ്രസ്​താവന.

ലഡാക്കിലെ ചൈനീസ്​ കടന്നുകയറ്റത്തിന്​ കാരണം കശ്​മീരി​​ന്​ പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ വകുപ്പായ ആർട്ടിക്കിൾ 370 റദ്ദാക്കിയതാണെന്ന്​ മുൻ ജമ്മുകശ്​മീർ മുഖ്യമന്ത്രി ഫാറൂഖ്​ അബ്​ദുല്ല പറഞ്ഞിരുന്നു.

ആർട്ടിക്ക്​ൾ 370 റദ്ദാക്കിയത്​ ചൈന ഒരിക്കലും അംഗീകരിക്കില്ലെന്നും റദ്ദാക്കിയ വകുപ്പ്​ ചൈനയു​ടെ പിന്തുണയോ​ടെ പുനഃസ്ഥാപിക്കുമെന്ന്​​ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - It's rashtra droh: Sanjay Raut slams J&K leaders over Article 370

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.