'നിയമം പിൻവലിക്കില്ലെന്ന്​ മോദിയുടെ പ്രസംഗത്തിൽ വ്യക്തം'; പ്രക്ഷോഭം കടുപ്പിക്കുമെന്ന്​ കർഷകർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്​ച നടത്തിയ പ്രസംഗത്തിൽനിന്ന്​ പുതിയ കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കില്ലെന്ന്​ വ്യക്തമായതായും അതിനാൽ പ്രക്ഷോഭം കടുപ്പിക്കുമെന്നും കർഷക സംഘടനകൾ. കാർഷിക നിയമം പിൻവലിക്കില്ലെന്ന നിലപാടിലാണ്​ കേന്ദ്രം. പ്രധാനമന്ത്രിയുടെ പ്രസംഗം ഇതാണ്​ വ്യക്തമാക്കുന്നതെന്നും ബി.കെ.യു ജനറൽ സെക്രട്ടറിയും ആൾ ഇന്ത്യ കിസാൻ സംഘർഷിന്‍റെ വർക്കിങ്​ കമ്മിറ്റി അംഗവുമായ ജഗ്​മോഹൻ സിങ്​ പറഞ്ഞു. ​

'നിയമം പിൻവലിക്കാതെ ഡൽഹി അതിർത്തിയിലെ പ്രക്ഷോഭം പിൻവലിക്കില്ല. ജനാധിപത്യവിരുദ്ധമായ വഴികൾ സ്വീകരിക്കുന്നതിന്​ എതിരെയാണ്​ ഞങ്ങളുടെ പ്രക്ഷോഭം. ആദ്യം, കർഷകരുടെ അഭിപ്രായം ചോദിക്കാതെ അവർ നിയമമുണ്ടാക്കി, പിന്നീട്​ അവർ പറയുന്നു ആ നിയമം കർഷകർക്ക്​ വേണ്ടിയെന്ന്​. ഭേദഗതി വരുത്താനോ നിയമത്തിൽനിന്ന്​ പിൻമാറാനോ തയാറാവില്ലെന്നും വ്യക്തമാക്കുന്നു. അതിനാൽ എന്തുകൊണ്ട്​ ആദ്യം ഇത്തരം നിയമങ്ങൾ നിർമിച്ചു?' -ജഗ്​മോഹൻ സിങ്​ ചോദിച്ചു.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ്​ കർഷക സംഘടനകളുടെ നിലപാട്​. മാസങ്ങളോളം പ്രക്ഷോഭം തുടരാനുള്ള തയാറെടുപ്പിലാണ്​ ഡൽഹി അതിർത്തികളിലെത്തിയതെന്ന്​ കർഷക സംഘടനകൾ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, കർഷക സംഘടനകളെ ഭിന്നിപ്പിച്ച്​ പ്രക്ഷോഭം ഇല്ലാതാക്കാനായുള്ള നീക്കത്തിലായിരുന്നു കേന്ദ്രം. ഒരു കാരണവശാലും പ്രക്ഷോഭത്തിൽനിന്ന്​ പിൻമാറില്ലെന്ന നിലപാട്​ കർഷകർ സ്വീകരിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരെ അഭിസംബോധന ചെയ്​ത്​ വെള്ളിയാഴ്​ച സംസാരിച്ചിരുന്നു. കർഷകരെ പ്രതിപക്ഷപാർട്ടികൾ തെറ്റിദ്ധരിപ്പിക്കുകയും അവർക്കിടയിൽ നുണയും കിംവദന്തികളും പരത്തുകയാ​െണന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ആറുസംസ്​ഥാനങ്ങളിലെ തെരഞ്ഞെടുക്ക​െപ്പട്ട കർഷകരുമായാണ്​ പ്രധാനമ​ന്ത്രി സംസാരിച്ചത്​. പ്രസംഗത്തിൽ കർഷക സമരത്തെക്കുറിച്ച്​ മോദി മൗനം പാലിക്കുകയായിരുന്നു. 

Tags:    
News Summary - Its clear Govt will not back down we are prepared for the long haul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.