വിദ്വേഷ രാഷ്ട്രീയത്തേയും അഴിമതി ഭരണത്തേയും കർണാടകയിലെ ജനങ്ങൾ തിരസ്കരിച്ചുവെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി: കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ അഭിനന്ദനമറിയിച്ച് പാർട്ട് മുൻ അധ്യക്ഷ സോണിയ ഗാന്ധി. വിഡിയോയിലൂടെയാണ് അവർ അഭിനന്ദനവുമായി രംഗത്തെത്തിയത്.

പുതിയ സർക്കാർ സംസ്ഥാന വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. ഹൃദയത്തിൽ നിന്നും കർണാടകയിലെ ജനങ്ങളോട് നന്ദി പറയുകയാണ്.വിദ്വേഷ രാഷ്ട്രീയത്തേയും അഴിമതിയേയുമാണ് സംസ്ഥാനത്തെ ജനങ്ങൾ തിരസ്കരിച്ചത്. ജനങ്ങളോടുള്ള ഉത്തരവാദിത്തം കർണാടകയിലെ കോൺഗ്രസ് സർക്കാർ നിറവേറ്റും.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും. സമാധാനമുണ്ടാക്കുകയും വികസനം സൃഷ്ടിക്കുകയുമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും സോണിയ ഗാന്ധി പറഞ്ഞു. നേരത്തെ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും അധികാരമേറ്റു. ഇതിന് പിന്നാലെ കോൺഗ്രസ് പ്രകടനപത്രികയിലെ അഞ്ച് വാഗ്ദാനങ്ങൾ ഉടൻ നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - 'It's a rejection of politics of divisiveness, corruption': Sonia Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.