കമൽനാഥി​ൻെറ നേതൃത്വത്തിലുണ്ടായിരുന്നത്​​ അഴിമതി സർക്കാറായിരുന്നു -ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: മധ്യപ്രദേശിലെ മുൻ കോൺഗ്രസ്​ സർക്കാറിനെ വിമർശിച്ച്​ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലെത്തിയ ​േജ്യാതിരാദിത്യ സിന്ധ്യ. കമൽനാഥിൻെറ നേതൃത്വത്തിലുണ്ടായിരുന്നത്​​ പണത്തെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിച്ച​ അഴിമതി സർക്കാർ ആയിരുന്നുവെന്ന് സിന്ധ്യ ആരോപിച്ചു.

അവർ വല്ലഭ്​ ഭവനെ അഴിമതിയു​ടെ ഹബ്ബാക്കി മാറ്റി. പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെ പൂർണമായും അവഗണിച്ചു. അതേക്കുറിച്ച്​ തന്നോട്​ ചോദിക്കേണ്ടെന്നും​ മധ്യപ്രദേശിലെ ജനങ്ങളോട്​ ചോദിച്ചാൽമതിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന കോൺഗ്രസ്​ കമ്മിറ്റി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട്​ കമൽനാഥുമായുണ്ടായ തർക്കത്തിനൊടുവിലാണ്​ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ ചേർന്നത്​.

Tags:    
News Summary - It was a governmnet (of Kamal Nath) of corruption - Jyotiraditya Scindia, BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.