ഇന്ത്യയുമായി സമാധാന ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്താൻ സൈനിക മേധാവി

കറാച്ചി: ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്താൻ സൈനിക മേധാവി ഖമർ ജാവേദ് ബാജ് വ. എന്നാൽ അതിന് ഇന്ത്യയുടെ കൂടി സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് അങ്ങനയൊരു നീക്കം ഉണ്ടാകുന്നില്ല. കറാച്ചിയിൽ ഒരു സെമിനാറിൽ സംസാരിക്കവെ ഖമർ ജാവേദ് പറഞ്ഞു. 

ഒരുവശത്ത് യുദ്ധതല്പരരായ ഇന്ത്യയും മറ്റൊരുഭാഗത്ത് അസ്ഥിരാവസ്ഥയിലുള്ള അഫ്ഗാനിസ്താനുമാണുള്ളത്. ചരിത്രപരമായ കെട്ടുപാടുകളും പ്രതികൂലമായ ഏറ്റുമുട്ടലുകളും മൂലം മേഖല കലുഷിതമായിത്തന്നെ തുടരുകയാണെന്നും ബജ്വ പറഞ്ഞു.

പാകിസ്താനെ അസ്ഥിരമാക്കുന്നതിന് ശത്രുക്കൾ ലക്ഷ്യംവെക്കുന്നത് രാജ്യത്തിന്‍റെ സാമ്പത്തിക കേന്ദ്രമായ കറാച്ചിയെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കറാച്ചിയുടെ സാമ്പത്തികമായ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - It takes two to tango: Pak army chief on peace with 'belligerent' India-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.