ആ​ൻ​ട്രി​ക്​​സ്​-​ദേ​വാ​സ്​ ഇ​ട​പാ​ട്: ജി. ​മാ​ധ​വ​ൻ നാ​യ​ർക്ക് ജാമ്യം

ന്യൂ​ഡ​ൽ​ഹി: ഖ​ജ​നാ​വി​ന്​ 578 കോ​ടി രൂ​പ​യു​ടെ ന​ഷ്​​ടം വ​രു​ത്തി​യ ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (െഎ.​എ​സ്.​ആ​ർ.​ഒ) യു​ടെ ആ​​ൻ​ട്രി​ക്​​സ്-​​ദേ​വാ​സ്​ ഇ​ട​പാ​ട്​ കേ​സി​ൽ മു​ൻ ചെ​യ​ർ​മാ​ൻ ജി. ​മാ​ധ​വ​ൻ നാ​യ​ർ​ക്ക്​ വി​ചാ​ര​ണ ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. 50,000 രൂ​പ​യു​ടെ സ്വ​ന്ത​വും ത​ത്തു​ല്യ തു​ക​യു​ടെ ര​ണ്ടാ​ളു​ക​ള​ു​ടെ​യും പേ​രി​ലാ​ണ്​ ജാ​മ്യം. കോ​ട​തി​യി​ൽ ഹാ​ജ​രാ​യ മു​ൻ ​െഎ.​എ​സ്.​ആ​ർ.​ഒ ഡ​യ​റ​ക്​​ട​ർ ഭാ​സ്​​ക​ർ നാ​രാ​യ​ണ റാ​വു, ആ​ൻ​ട്രി​ക്​​സ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ കെ.​ആ​ർ. ശ്രീ​ധ​ർ മൂ​ർ​ത്തി എ​ന്നി​വ​ർ​ക്കും പ്ര​ത്യേ​ക സി.​ബി.​െ​എ കോ​ട​തി ജ​ഡ്​​ജി സ​ന്തോ​ഷ്​ സ്​​നേ​ഹി മ​ൻ ജാ​മ്യം അ​നു​വ​ദി​ച്ചു.

മ​റ്റൊ​രു പ്ര​തി​യാ​യ മു​ൻ ബ​ഹി​രാ​കാ​ശ വ​കു​പ്പ് അ​ഡീ​ഷ​ന​ൽ​ സെ​ക്ര​ട്ട​റി വീ​ണ എ​സ്. റാ​വു ഹാ​ജ​രാ​യി​രു​ന്നി​ല്ല. കേ​സി​ലെ ര​ണ്ട്​ പ്ര​തി​ക​ൾ അ​മേ​രി​ക്ക​യി​ൽ സ്​​ഥി​ര​താ​മ​സ​ക്കാ​രാ​യ​തി​നാ​ൽ ഹാ​ജ​രാ​കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ്​ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ സി.​ബി.​െ​എ കോ​ട​തി മു​മ്പാ​കെ ബോ​ധി​പ്പി​ച്ചു. ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഉ​ന്ന​േ​താ​ദ്യോ​ഗ​സ്​​ഥ​രാ​യ പ്ര​തി​ക​ൾ​ക്കെ​തി​രെ ക്രി​മി​ന​ൽ ന​ട​പ​ടി​ക്ക്​ അ​നു​മ​തി വാ​ങ്ങി​യി​ട്ടു​​ണ്ടെ​ന്ന്​ സി.​ബി.​െ​എ വ്യ​ക്​​ത​മാ​ക്കി. 

മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലെ മൊ​ബൈ​ൽ റി​സീ​വ​റു​ക​ളി​ലും വി​ഡി​യോ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ െഎ.​എ​സ്.​ആ​ർ.​ഒ​യു​ടെ ‘ഇ​ൻ​സാ​റ്റി​​െൻറ’ ഉ​പ​യോ​ഗം പ​രി​മി​ത​പ്പെ​ടു​ത്തി​യ 70 മെ​ഗാ ഹെ​ർ​ട്​​സ്​ ത​രം​ഗ​ദൈ​ർ​ഘ്യ​ത്തി​ലു​ള്ള ‘എ​സ്​ ബാ​ൻ​ഡ്’​ ​െഎ​സ്.​ആ​ർ.​ഒ​യു​ടെ മാ​ർ​ക്ക​റ്റി​ങ്​ വി​ഭാ​ഗ​മാ​യ ആ​ൻ​ട്രി​ക്​​സ്​ ദേ​വാ​സ്​ മ​ൾ​ട്ടി മീ​ഡി​യ​ക്ക്​ ക്ര​മ​വി​രു​ദ്ധ​മാ​യി പാ​ട്ട​ത്തി​ന്​ കൊ​ടു​ത്തെ​ന്നാ​ണ്​ കേ​സ്.  

​െഎ.​എ​സ്.​ആ​ർ.​ഒ​യു​ടെ വാ​ണി​ജ്യ​വി​ഭാ​ഗ​മാ​യ ആ​ൻ​ട്രി​ക്​​സ്​ കോ​ർ​പ​റേ​ഷ​ൻ വ​ഴി സ്വ​കാ​ര്യ മ​ൾ​ട്ടി​മീ​ഡി​യ ക​മ്പ​നി​യാ​യ ദേ​വാ​സി​ന്​ 578 കോ​ടി രൂ​പ​യു​ടെ ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ഒൗ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്​​തെ​ന്നും ഖ​ജ​നാ​വി​ന്​ ഇ​ത്ര​യും തു​ക​യു​ടെ ന​ഷ്​​ടം വ​രു​ത്തി​യെ​ന്നു​മാ​ണ്​ സി.​ബി.​െ​എ ആ​രോ​പി​ക്കു​ന്ന കു​റ്റം. ഇ​ൻ​സാ​റ്റ്​ കൃ​ത്രി​മോ​പ​ഗ്ര​ഹ​ത്തി​ലെ നി​യ​ന്ത്രി​ത ത​രം​ഗ​ദൈ​ർ​ഘ്യ​മു​ള്ള എ​സ്. ബാ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ണ്ട​ർ ആ​ൻ​ട്രി​ക്​​സ്​ ക​മ്പ​നി, ദേ​വാ​സ്​ മ​ൾ​ട്ടി മീ​ഡി​യ​ക്ക്​ ​പാ​ട്ട​ത്തി​ന്​ ന​ൽ​കി​യ​താ​ണ്​ ആ​രോ​പ​ണ​ത്തി​​ലേ​ക്ക്​ ന​യി​ച്ച​ത്. 

െഎ.​എ​സ്.​ആ​ർ.​ഒ മു​ൻ ഡ​യ​റ​ക്​​ട​ർ എ. ​ഭാ​സ്​​ക​ർ നാ​രാ​യ​ണ റാ​വു, ആ​ൻ​ട്രി​ക്​​സിന്‍റെ മു​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ​െക.​ആ​ർ. ശ്രീ​ധ​ർ മൂ​ർ​ത്തി, ബ​ഹി​രാ​കാ​ശ വ​കു​പ്പ്​ മു​ൻ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി വീ​ണ എ​സ്. റാ​വു എ​ന്നി​വ​രാണ് കേസിലെ മ​റ്റ്​ കു​റ്റാ​രോ​പി​തർ. കേസുമായി ബന്ധപ്പെട്ട്​ മൂന്ന്​ മാസം മുമ്പ്​ സി.ബി​.െഎ മാധവൻ നായരെ ചോദ്യം ചെയ്​തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾക്കു പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും മാധവൻ നായർ അടക്കമുള്ളവർക്കെതിരെ ചുമത്തിയിട്ടുണ്ട്​. മാധവൻ നായർ ​െഎ.എസ്.​ആർ.ഒ ചെയർമാൻ പദവി വഹിച്ചിരുന്ന സമയത്താണ്​ ഇടപാട്​ നടന്നത്​. നഷ്ടം ഉണ്ടായെന്ന് കണ്ടെത്തിയതോടെ ഇടപാടുകള്‍ കേന്ദ്രസർക്കാർ റദ്ദാക്കുകയായിരുന്നു. കരാര്‍ വിവാദമായതോടെ മാധവന്‍നായരെ ​െഎ.എസ്.​ആർ.ഒ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തു.

ആന്‍ഡ്രിക്സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി 2005 ജനവരി 28നാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ് 6, ജിസാറ്റ് -6എ എന്നീ ഉപഗ്രഹങ്ങളിലെ എസ്-ബാന്‍ഡ് സ്പെക്ട്രം ഉപയോഗിക്കുന്നതിനായിരുന്നു ദേവാസുമായുള്ള കരാര്‍. 20 വര്‍ഷത്തേക്ക് അനിയന്ത്രിതമായി സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം കൂടി കരാറിലൂടെ ദേവാസിന് ലഭിച്ചു.

കരാർ റദ്ദാക്കിയതിനെ തുടർന്ന്​ ദേവാസിലെ നിക്ഷേപകര്‍ നല്‍കിയ കേസില്‍ ഐ.എസ്.ആര്‍.ഒ നഷ്ടപരിഹാരം നല്‍കണമെന്ന്​ ഹേഗിലെ രാജ്യാന്തര കോടതി നിർദേശിച്ചിരുന്നു. കരാര്‍ റദ്ദാക്കിയ നടപടി നീതീകരിക്കാനാവില്ലെന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു. വിധിപ്രകാരം ഐ.എസ്.ആര്‍.ഒ 6700 കോടിയിലധികം രൂപ പിഴയൊടുക്കേണ്ടിവരും. സുരക്ഷാ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കരാര്‍ റദ്ദാക്കിയതെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. 2015ല്‍ അന്താരാഷ്ട്ര ചേംബര്‍ ഓഫ് കോമേഴ്സും കമ്പനിക്ക് ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരുന്നു.

Tags:    
News Summary - Isro Antrix-Devas Case -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.