ജറൂസലം: ഇസ്രായേൽ ഇന്ത്യയിൽ 437 കോടി രൂപയുടെ നിക്ഷേപം നടത്തും. സാേങ്കതികവിദ്യ, കൃഷി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനാണ് നാലുവർഷം കൊണ്ട് ഇത്രയും തുക നിക്ഷേപിക്കുന്നതെന്ന് ഇസ്രായേൽ വിദേശകാര്യവക്താവ് അറിയിച്ചു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ടാണ് പ്രഖ്യാപനം.വ്യവസായ-സാേങ്കതിക നവീകരണത്തിന് ഇരുരാജ്യങ്ങളും തമ്മിലുള്ള 250 കോടി രൂപയുടെ ഫണ്ടിനുപുറെമയാണ് പുതിയ നിക്ഷേപമെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗിലാഡ് കോഹൻ പറഞ്ഞു. നാലുദിവസത്തെ സന്ദർശനത്തിന് 14നാണ് നെതന്യാഹു എത്തുന്നത്. 102 കമ്പനികളിൽനിന്ന് 130 വ്യവസായികളും അദ്ദേഹത്തോടൊപ്പമുണ്ടാകും.
2003ൽ പ്രധാനമന്ത്രിയായിരുന്ന ഏരിയൽ ഷാരോണിെൻറ സന്ദർശനത്തിന് 15 വർഷത്തിനുശേഷമാണ് മറ്റൊരു ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര േമാദി ആറുമാസം മുമ്പ് ഇസ്രായേൽ സന്ദർശിച്ചിരുന്നു.എണ്ണ-പ്രകൃതിവാതകം, ഉൗർജം, സൈബർ സുരക്ഷ, ചലച്ചിത്ര- ഡോക്യുമെൻററി നിർമാണം തുടങ്ങി വിവിധ മേഖലകളിൽ ധാരണപത്രം ഒപ്പിടും. ഇസ്രായേലിലെ സാരേ സെഡക് ആശുപത്രിയുമായി ഇന്ത്യൻ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കരാറിലെത്തിയിട്ടുണ്ട്. ആയുർവേദത്തിലെയും ഹോമിയോപ്പതിയിലെയും ഇന്ത്യൻ അറിവും അനുഭവവും ഇസ്രായേലുമായി പങ്കുെവക്കുകയാണ് ലക്ഷ്യം.
മോദിക്ക് ഇസ്രായേൽ നൽകിയ ഉൗഷ്മളസ്വീകരണത്തിെൻറ പശ്ചാത്തലത്തിൽ നെതന്യാഹുവിന് വൻ വരവേൽപ്പാണ് ഒരുക്കുന്നത്. നെതന്യാഹുവിനൊപ്പം മോദി കൂടുതൽ സമയം ചെലവഴിക്കുമെന്നാണ് സൂചന. 14ന് മോദി പ്രത്യേക അത്താഴവിരുന്നൊരുക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജും അന്ന് നെതന്യാഹുവുമായി ചർച്ച നടത്തും. 15ന് രാഷ്ട്രപതിഭവനിൽ സ്വീകരണം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരുമായും കൂടിക്കാഴ്ച നടത്തും. ഭാര്യ സാറക്കൊപ്പം നെതന്യാഹു താജ്മഹൽ സന്ദർശിക്കും.
ഗുജറാത്തിലെത്തുന്ന ഇസ്രായേൽ പ്രധാനമന്ത്രിക്കൊപ്പം മോദി അഹ്മദാബാദ് വിമാനത്താവളം മുതൽ സബർമതിആശ്രമം വരെ എട്ടുകിലോമീറ്റർ റോഡ്ഷോയും നടത്തും. ജപ്പാൻ പ്രധാനമന്ത്രിയുടെ സന്ദർശനവേളയിലും മോദി റോഡ്ഷോ സംഘടിപ്പിച്ചിരുന്നു. മുംബൈയിൽ വ്യവസായികളുമായും ജൂതസമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.