സാകിര്‍ നായിക്കിന്‍െറ സംഘടനയുടെ നിരോധനം പിന്‍വലിക്കണം –ജമാഅത്ത്

ന്യൂഡല്‍ഹി: ഡോ. സാകിര്‍ നായിക്കിന്‍െറ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനെ (ഐ.ആര്‍.എഫ്) യു.എ.പി.എക്ക് കീഴില്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അപലപിച്ച ജമാഅത്തെ ഇസ്ലാമി നിരോധം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. മതം അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന നല്‍കിയ അവകാശം വിനിയോഗിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള രാഷ്ട്രീയ നീക്കമായാണ് തീരുമാനത്തെ ജമാഅത്ത് കാണുന്നതെന്ന് സംഘടനയുടെ അഖിലേന്ത്യ സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം പറഞ്ഞു.

മത പ്രബോധനം നിര്‍വഹിക്കുന്ന എല്ലാ ന്യൂനപക്ഷങ്ങള്‍ക്കുമുള്ള മുന്നറിയിപ്പാണിത്. നിര്‍ദയമായ ഈ നീക്കം രാജ്യത്തിന്‍െറ ജനാധിപത്യ സ്വഭാവത്തെ ദുര്‍ബലപ്പെടുത്തുക മാത്രമല്ല, ഭരണഘടന അനുവദിച്ച മതപരമായ അവകാശങ്ങള്‍ക്ക് തിരിച്ചടിയാകുകയും ചെയ്യും.
വിദേശ വിനിമയചട്ട ലംഘനത്തിന്‍െറ പേരില്‍ ഐ.ആര്‍.എഫിനെതിരെ നടത്തിയ അന്വേഷണത്തില്‍  ഒന്നും കണ്ടത്തൊത്തതിനെ തുടര്‍ന്ന് അത് അടച്ചുവെച്ചതായിരുന്നു. ഡോ. സാകിര്‍ നായിക്കിനെതിരെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ബംഗ്ളാദേശി പത്രം പിന്നീട് അതില്‍നിന്ന് പിന്മാറി. എല്ലാ മുസ്ലിം സംഘടനകളും പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്ത സഹായിയും ഡോ. സായിക്കിനും ഐ.ആര്‍.എഫിനും പീസ് ടി.വിക്കുമെതിരെയുള്ള നടപടിക്കെതിരെ രംഗത്തുവന്നിരുന്നു. അതിനാല്‍, നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ജമാഅത്ത് ആവശ്യപ്പെട്ടു.

 

Tags:    
News Summary - islamic research foundation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.