ഐ.എസ് ബന്ധം: മൂന്നു പേര്‍ക്കെതിരെ കോടതി കുറ്റം ചുമത്തി

ന്യൂഡല്‍ഹി: ഭീകരസംഘമായ ഐ.എസിലേക്ക് ആളെ ചേര്‍ക്കുകയും ഫണ്ട് ശേഖരിക്കുകയും ചെയ്തുവെന്ന കേസില്‍ മൂന്നു പേര്‍ക്കെതിരെ പ്രത്യേക കോടതി യു.എ.പി.എ പ്രകാരം കുറ്റം ചുമത്തി. ശൈഖ് അസ്ഹറുല്‍ ഇസ്ലാം (24), അദ്നാന്‍ ഹസന്‍ (36), മുഹമ്മദ് ഫര്‍ഹാന്‍ ശൈഖ് (25) എന്നിവര്‍ക്കെതിരെ ജില്ല ജഡ്ജി അമര്‍നാഥിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക കോടതിയാണ് കുറ്റം ചുമത്തിയത്. കേസ് അടുത്ത വാദംകേള്‍ക്കലിനായി മാര്‍ച്ച് 29ലേക്ക് മാറ്റി. കഴിഞ്ഞവര്‍ഷം ജനുവരി 28ന് രജിസ്റ്റര്‍ ചെയ്ത കേസിന്‍െറ അടിസ്ഥാനത്തില്‍ പിറ്റേദിവസമാണ് അബൂദബിയില്‍നിന്ന് തിരിച്ചുവരുകയായിരുന്ന മൂന്നു പേരെയും ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ഐ.എസ് ആശയങ്ങള്‍ പ്രചരിപ്പിച്ചു, സംഘത്തിലേക്ക് ആളെ ചേര്‍ത്തു, ഫണ്ട് ശേഖരിച്ചു, സിറിയയിലേക്ക് പോകാന്‍ തയാറുള്ളവര്‍ക്ക് യാത്രസൗകര്യമൊരുക്കി തുടങ്ങിയവയായിരുന്നു എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നത്. 
 

Tags:    
News Summary - ISIS-Linked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.