ഐ.ആര്‍.സി.ടി.സി അഴിമതി: ലാലു പ്രസാദ് യാദവിനും ഭാര്യക്കും മകനും ജാമ്യം

ന്യൂഡല്‍ഹി: ഐ.ആർ.സി.ടി.സി ഹോട്ടല്‍ അഴിമതി കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ ് യാദവിനും കുടുംബത്തിനും ഡല്‍ഹി സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ലാലുവിനും ഭാര്യ റ ബ്‌റിദേവിക്കും മകന്‍ തേജസ്വി യാദവിനും തിങ്കളാഴ്ച കോടതി ജാമ്യം നല്‍കിയത്.

റെയില്‍വേ മന്ത്രിയായിരിക്കെ രണ്ട് ഐ.ആർ.സി.ടി.സി ഹോട്ടലുകളുടെ നടത്തിപ്പ് കരാര്‍ ലാലു സ്വകാര്യ ഗ്രൂപ്പിന് നല്‍കിയതില്‍ അഴിമതി നടന്നെന്നാണ് കേസ്. കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് റാഞ്ചി ജയിലിലായതിനാല്‍ ലാലുവിന് പുറത്തിറങ്ങാനാവില്ല. ലാലു പ്രസാദ് റെയില്‍വേ മന്ത്രിയായിരുന്ന 2004-09 കാലഘട്ടത്തില്‍ റാഞ്ചിയിലെയും പുരിയിലെയും റെയില്‍വേ ഹോട്ടലുകളാണ്​ സ്വകാര്യ കമ്പനിക്ക് നടത്തിപ്പിന് കൈമാറിയത്.

ഫെബ്രുവരി 11ന് കേസ് വീണ്ടും പരിഗണിക്കും. ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും നീതി ലഭ്യമാവുമെന്ന ആത്മവിശ്വാസമുണ്ടെന്നും തേജസ്വി യാദവ് പ്രതികരിച്ചു.

Tags:    
News Summary - IRCTC scam: Lalu Prasad Yadav and family granted regular bail- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.