ന്യൂഡൽഹി/ തെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത കപ്പിലെ 9 ഇന്ത്യക്കാരെ വിട്ടയച്ചു. ജൂലൈ ആദ്യ ത്തിൽ പിടിച്ചെടുത്ത എം.ടി റിയ കപ്പലിലെ ജീവനക്കാരെയാണ് വിട്ടയച്ചത്.
ഇറാൻ തടഞ്ഞുവെച്ചിരിക്കുന്ന മറ്റൊരു ക പ്പലായ ബ്രിട്ടീഷ് എണ്ണ ടാങ്കർ സ്റ്റെനോ എംപരോയിലും അടക്കം ഇനി 21 ഇന്ത്യക്കാരാണ് മോചനത്തിന് കാത്തിരിക്കുന്നത്. ഇ വരിൽ മലയാളികളുമുണ്ട്. സ്റ്റെനോ എംപരോയിൽ കസ്റ്റഡിയിലുള്ള 18 ഇന്ത്യക്കാരുമായി ഇന്ത്യൻ അധികൃതർ ബന്ധപ്പെട്ടിട്ടു ണ്ട്.
ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പൽ ഗ്രേസ് വണ്ണിലെ ജീവനക്കാരിലെ 24 ഇന്ത്യക്കാരും മോചനം കാത്ത് ക ഴിയുകയാണ്. ഇവരുമായി ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷൻ അധികൃതർ ബന്ധപ്പെട്ട് മോചനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കാത്തിരിപ്പിനൊടുവിൽ ഡിജോ വിളിച്ചു; തേക്കാനത്ത് വീട്ടിൽ ആശ്വാസപ്പുഞ്ചിരി
കളമശ്ശേരി: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളി ജീവനക്കാരിലൊരാളായ ഡിജോ പാപ്പച്ചൻ വീട്ടിലേക്ക് വിളിച്ചത് ആശങ്കയോടെ കാത്തിരുന്ന കുടുംബത്തിന് വലിയ ആശ്വാസമായി. കളമശ്ശേരി കൊച്ചിൻ യൂനിവേഴ്സിറ്റിക്കടുത്ത് തേക്കാനത്ത് വീട്ടിൽ വ്യാഴാഴ്ച രാവിലെ 10നാണ് ഡിജോയുടെ വിളി വന്നത്.
ഏഴ് മിനിറ്റോളം പിതാവ് പാപ്പച്ചൻ, മാതാവ് ഡീന, സഹോദരി ബിൻസി എന്നിവരോട് സംസാരിച്ചു. സന്തോഷത്തിലാണെന്നും മറ്റ് ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വന്നില്ലെന്നും ഡിജോ പറഞ്ഞപ്പോൾ കുടുംബത്തിനും സന്തോഷം.
യൂനിഫോമിലുള്ള ഇറാൻ സൈന്യത്തിെൻറ സാന്നിധ്യത്തിലായിരുന്നു സംസാരം. അവരുടെ സാറ്റലൈറ്റ് സംവിധാനം വഴിയാണ് സംസാരിക്കുന്നതെന്നും അറിയിച്ചു. ഒപ്പമുള്ള എല്ലാവർക്കും ബന്ധുക്കളുമായി സംസാരിക്കാൻ അവസരം നൽകുന്ന കാര്യം മകൻ പറഞ്ഞതായി പാപ്പച്ചൻ പറഞ്ഞു.
‘പിടികൂടിയ സമയത്ത് ഭയമുണ്ടായെങ്കിലും പിന്നീട് സൈന്യം നല്ല നിലയിലാണ് പെരുമാറുന്നത്. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് നാട്ടിലുള്ള ആശങ്കയെക്കുറിച്ച് ഏറെയൊന്നും അറിയാൻ കഴിഞ്ഞില്ല. എങ്കിലും എന്തൊെക്കയോ സംഭവിച്ചിട്ടുണ്ടെന്ന് എല്ലാവർക്കും മനസ്സിലായി’ -ഡിജോ പിതാവിനെ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ഡിജോ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. അന്ന് വൈകീട്ടാണ് സമുദ്രാതിർത്തി ലംഘിെച്ചന്ന് ആരോപിച്ച് ഹോർമുസ് കടലിൽ വെച്ച് സ്റ്റെന ഇംപറോ കപ്പൽ ഇറാെൻറ റവലൂഷണറി ഗാർഡ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.