റിപബ്ലിക്​ ടി.വി നിക്ഷേപകർക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ച്​ മുംബൈ പൊലീസ്​

മുംബൈ: ടി.ആർ.പി തട്ടിപ്പ്​ കേസിൽ റിപബ്ലിക്​ ടി.വി നി​ക്ഷേപകർക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ച്​ മുംബൈ പൊലീസ്​. നിക്ഷേപകരോട്​ ചോദ്യം ചെയ്യലിന്​​ ഹാജരാവാൻ ആവശ്യപ്പെട്ട്​ ക്രൈംബ്രാഞ്ച്​ നോട്ടീസ്​ നൽകി.

ആർ.പി.ജി പവർ ട്രേഡിങ്​ ലിമിറ്റഡ്​, ആനന്ദ്​ ഉദയോഗ്​ ലിമിറ്റത്​. പൂർവാഞ്ചൽ ലീസിങ്​ ലിമിറ്റഡ്​, പാൻ കാപ്പിറ്റൽ ഇൻവസ്​റ്റ്​മെൻറ്​, ഡൈനാമിക്​ ​സ്​റ്റോറേജ്​ ആൻഡ്​ റിട്രിവൽ സിസ്​റ്റം തുടങ്ങിയ കമ്പനിക​ളെയാണ്​ അന്വേഷണത്തി​െൻറ പരിധിയിൽ ഉൾപ്പെടുത്തിയത്​. ഇവരോട്​ വെള്ളിയാഴ്​ച ചോദ്യം ചെയ്യലിന്​ ​ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്​.

റിപബ്ലിക്​ ടി.വിക്ക്​ ഒറ്റത്തവണയായി 32 ലക്ഷം നൽകിയ ഹസ്​ന റിസേർച്ച്​ ഗ്രൂപ്പും അന്വേഷണപരിയിലാണ്​. ബാർക്​ മീറ്ററുകൾ സ്ഥാപിക്കുന്നതിന്​ കരാറെടുത്ത കമ്പനികളിലൊന്നാണ്​ ഹസ്​ന റിസേർച്ച്​. ഇവരും റിപബ്ലിക്​ ടി.വിയും തമ്മിലുള്ള ഇടപാടിനെ സംശയദൃഷ്​ടിയോടെയാണ്​ അന്വേഷണം സംഘം കാണുന്നത്​.

റിപബ്ലിക്​ ടി.വി സി.എഫ്​.ഒയോ ചോദ്യം ചെയ്​തതിൽ നിന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ മനിസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ്​ സൂചന. ടി.ആർ.പി തട്ടിപ്പിലൂടെ പരസ്യമേഖലക്ക്​ കോടികളുടെ നഷ്​ടമുണ്ടായെന്നാണ്​ മുംബൈ പൊലീസ്​ നൽകുന്ന സൂചനകൾ.

Tags:    
News Summary - nvestors in Republic TV asked to join TRP probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.