Posted On
date_range Updated On
date_range അന്താരാഷ്ട്ര കിഡ്നി റാക്കറ്റ്: ഡോക്ടർ പിടിയിൽ
ലഖ്നോ: അന്താരാഷ്ട്ര കിഡ്നി റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ ഡൽഹിയിലെ സ്വകാര്യ ആ ശുപത്രി ഡോക്ടർ പിടിയിൽ. കഴിഞ്ഞ ഫെബ്രുവരിയിലെടുത്ത കേസിൽ കാൺപുർ പൊലീസാണ് സ്വകാര്യ ആശുപത്രിയുടെ സി.ഇ.ഒ ആയ ഡോ. ദീപക് ശുക്ലയെ പിടികൂടിയതെന്ന് പൊലിസ് സൂപ്രണ്ട് രാജേഷ് യാദവ് പറഞ്ഞു. മുഖ്യസൂത്രധാരൻ ഗൗരവ് മിശ്ര ഉൾപ്പെടെ എട്ടുപേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. നിർധനരായവരുടെ കിഡ്നികൾ വാങ്ങി വൻ തുകക്ക് വിദേശികളായ രോഗികൾക്ക് ഉൾപ്പെടെ മറിച്ചുവിൽക്കുന്ന റാക്കറ്റാണ് പൊലീസ് വലയിലായത്. ഗൗരവ് മിശ്ര തങ്ങളെ കെണിയിലാക്കുകയായിരുെന്നന്ന് ഇരകൾ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.