മെട്രോയിൽ സ്ത്രീകളുടെ ചിത്രങ്ങൾ രഹസ്യമായി പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു; പൊലീസ് കേസെടുത്തു

ബംഗളൂരു: ബംഗളൂരു മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങൾ രഹസ്യമായി പകർത്തുകയും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മെട്രോ ക്ലിക്ക്‌സ്,മെട്രോ ചിക്സ്, എന്നീ ഇൻസ്റ്റാഗ്രാമം പേജുകൾക്കും സ്പീഡി വീഡി 123 എന്ന ടെലഗ്രാം ചാനലിനും എതിരെയാണ് കേസ്.

എക്സിലെ ഒരു ഉപയോക്താവാണ് ബംഗളൂരു സിറ്റി പൊലീസിനെ ഇക്കാര്യം അറിയിച്ചത്. ഇൻസ്റ്റാഗ്രാമിൽ 5000ത്തിലധികം ഫോളോവേഴ്സും ടെലഗ്രാം ചാനലിന് 1,188 സബ്‌സ്‌ക്രൈബര്‍മാരും ഉണ്ടായിരുന്നു. അന്വേഷണം തുടങ്ങിയതോടെ പോസ്റ്റുകൾ പിൻവലിച്ചു.

മെട്രോ കോച്ചുകൾക്കുള്ളിലും പ്ലാറ്റ്ഫോമുകളിലുമായി എടുത്ത ചിത്രങ്ങളാണ്. 'സുന്ദരികളായ പെണ്‍കുട്ടികളെ നമ്മ മെട്രോയില്‍ കണ്ടെത്തുന്നു' തുടങ്ങിയ അടിക്കുറിപ്പുകളോടെയാണ് ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചിരുന്നത്. 13 വിഡിയോകൾ പേജിലുണ്ടായിരുന്നു. ഐ.ടി ആക്ട് സെക്ഷൻ 67 പ്രകാരം ബനശങ്കരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 

Tags:    
News Summary - instagram-page-shares-videos-of-women-metro-passengers-case-registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.