രണ്ടാംഘട്ട ദൗത്യം: ഐ.എൻ.എസ് ജലാശ്വ മാലിദ്വീപിലേക്ക് തിരിച്ചു

കൊച്ചി: രണ്ടാംഘട്ട ഒഴിപ്പിക്കൽ ദൗത്യത്തിന്‍റെ ഭാഗമായി ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നാവികസേനാ കപ്പൽ ഐ.എൻ.എസ് ജലാശ്വ മാലിദ്വീപിലേക്ക് തിരിച്ചു. മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമീഷനാണ് വാർത്ത പുറത്തുവിട്ടത്. 

നാട്ടിലേക്ക് മടങ്ങാൻ താൽപര്യം അറിയിച്ചവരുമായി വെള്ളിയാഴ്ച കപ്പൽ മാലെയിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര പുറപ്പെടും. 

ഒാപറേഷൻ സമുദ്രസേതുവിന്‍റെ ഭാഗമായാണ് മാലിദ്വീപിൽ നിന്നുള്ള നാവികസേനയുടെ ഒഴിപ്പിക്കൽ ദൗത്യം. ആദ്യഘട്ട ദൗത്യത്തിന്‍റെ ഭാഗമായി മെയ് 10ന്  ഐ.എൻ.എസ് ജലാശ്വ 698 പേരെ കൊച്ചിയിൽ എത്തിച്ചിരുന്നു. 

മാലിദ്വീപിൽ നിന്ന് 202 ഇന്ത്യൻ പൗരന്മാരുമായി നാവികസേനയുടെ മറ്റൊരു കപ്പൽ ഐ.എൻ.എസ് മഗർ ചൊവ്വാഴ്ച കൊച്ചിയിലെത്തിരുന്നു. 
 

Tags:    
News Summary - INS Jalashwa returns to Male for her second repatriation mission -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.