ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന വിവരാവകാശ കമീഷനുകളിലെ ഒഴിവുകൾ നികത്തുന്നില്ലെന്ന ഹ രജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശം. കേന്ദ്ര സർക്കാറിനോടും കേര ളമുൾപ്പെടെ സംസ്ഥാന സർക്കാറുകളോടുമാണ് നാലാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കോടതി ആ വശ്യപ്പെട്ടത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒഡിഷ, തെലങ്കാന, പശ്ചിമബംഗാൾ, ഗുജറാത്ത്, കർണാടക എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ.
വിവരാവകാശ പ്രവർത്തകയായ അഞ്ജലി ഭരദ്വാജും കൂട്ടരും നൽകിയ ഹരജിയിലാണ് നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നേതൃത്വം നൽകുന്ന ബെഞ്ചിെൻറ നടപടി. വിവരാവകാശ കമീഷൻ പാനലിലെ ഒഴിവ് നികത്തണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നിർദേശം നൽകിയിരുന്നു.
എന്നാൽ, ഒഴിവുകൾ നികത്താതെ സർക്കാറുകൾ മുന്നോട്ടുപോയ സാഹചര്യത്തിലാണ് ഹരജിക്കാർ വീണ്ടും കോടതിയെ സമീപിച്ചത്. അടിയന്തരമായും സുതാര്യമായും സമയപരിധിക്കുള്ളിൽനിന്നും വിവരാവകാശ കമീഷൻ അംഗങ്ങളെ നിയമിക്കാൻ ഉത്തരവിടണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഹരജിക്കാർക്ക് വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ ഹാജരായി. നേരേത്ത സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അത് നടപ്പാക്കിയില്ലെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
മുഖ്യ വിവരാവകാശ കമീഷണറെയും വിവരാവകാശ കമീഷനുകളെയും നിയമിക്കാത്തതിൽ കഴിഞ്ഞവർഷം ജൂലൈയിലും സുപ്രീംകോടതി ആശങ്ക ഉയർത്തിയിരുന്നു. തസ്തികകൾ ഒഴിച്ചിട്ടിരിക്കുന്നതിനെതിരെ 23,500 റിലേറെ പരാതികളും നിവേദനങ്ങളും കേന്ദ്ര വിവരാവകാശ കമീഷനിൽ കെട്ടിക്കിടക്കുന്നുവെന്ന് കമാൻഡർ ലോകേഷ് ബാത്ര, അമൃത ജോഹരി എന്നിവർ അവകാശെപ്പട്ടതായി അഞ്ജലി ഭരദ്വാജ് ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.