സിന്ധു നദീജലം പാകിസ്​താന്​ വിട്ടുകൊടുക്കില്ല– മോദി

ബട്ടിൻഡ: ഇന്ത്യക്ക്​ അവകാശപ്പെട്ട സിന്ധു നദീജലം പാകിസ്​താന്​ വിട്ടു നൽകില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കർഷകർക്ക്​ ധാരാളം ജലം ആവശ്യമുണ്ട്​.  കർഷകർക്ക്​ നല്ല വിളവ്​ ലഭിക്കാൻ ആവശ്യമായ ജലം ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കും. തെരഞ്ഞെടുപ്പല്ല, തനിക്ക്​ പ്രധാനം കർഷകരുടെ ക്ഷേമമാണെന്നും മോദി പറഞ്ഞു. പഞ്ചാബിലെ ബട്ടിൻഡയിൽ എയിംസ്​ ആശുപത്രി ഉദ്​ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സൈന്യത്തി​െൻറ പ്രാഗത്​ഭ്യം  പാകിസ്​താൻ മനസിലാക്കിയിട്ടുണ്ട്​. ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തി​െൻറ ആഘാതത്തിൽ നിന്നും പാകിസ്​താൻ കര​കേറിയിട്ടില്ലെന്നും മോദി പറഞ്ഞു.
കള്ളപ്പണത്തിനും വ്യാജനോട്ടുകൾക്കുമെതിരെയുള്ള  പോരാട്ടത്തി​െൻറ ഭാഗമാണ്​ നോട്ട്​ പിൻവലിക്കൽ. ബുദ്ധിമുട്ടുകൾ നേരിടു​േമ്പാഴും സർക്കാറിനെ പിന്തുണക്കുന്ന ജനങ്ങളോടുള്ള നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Indus water cannot be allowed to go to Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.