യുനൈറ്റഡ് േനഷൻസ്: കശ്മീർ പ്രശ്നം സംബന്ധിച്ച യു.എൻ രക്ഷാസമിതിയുടെ അനൗദ്യോഗിക യോഗം റിപ്പോർട്ട് ചെയ്യ ാനെത്തിയ പാക് മാധ്യമ പ്രവർത്തകർക്ക് സൗഹൃദസൂചകമായി കൈകൊടുത്ത് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്ര തിനിധിയായ അംബാസഡർ സയ്യിദ് അക്ബറുദ്ദീൻ. രക്ഷാസമിതി സ്ഥിരാംഗമായ ചൈനയുടെ അഭ്യർഥനപ്രകാരമാണ് വെള്ളിയാഴ്ച യേ ാഗം ചേർന്നത്. യോഗം കഴിഞ്ഞ് ആദ്യം പുറത്തിറങ്ങിയ ചൈനീസ് അംബാസഡർ ഴാങ് ജുനും രണ്ടാമതെത്തിയ പാകിസ്താെൻറ യു.എൻ പ്രതിനിധി മലീഹ ലോധിയും വിഷയത്തിൽ തങ്ങളുടെ ഭാഗം മാധ്യമപ്രവർത്തകരോട് വിശദീകരിച്ചെങ്കിലും ചോദ്യങ്ങൾക്കു മറുപടി നൽകിയില്ല.
മൂന്നാമതെത്തിയ അക്ബറുദ്ദീൻ, കശ്മീർ, 370ാം വകുപ്പ് എന്നിവ സംബന്ധിച്ച് ഇന്ത്യയുടെ ഭാഗം വിശദീകരിച്ചു. തുടർന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയാറാണെന്നറിയിച്ച അദ്ദേഹം, ആദ്യ മൂന്നു ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവസരം പാക് മാധ്യമപ്രവർത്തകർക്ക് നൽകുകയും ചെയ്തു.
പാകിസ്താനുമായി സംഭാഷണത്തിന് ഇന്ത്യ തയാറാകുമോ എന്ന പാക് മാധ്യമ പ്രവർത്തകെൻറ ചോദ്യത്തോട് ‘ഭീകരവാദം നിർത്തൂ, അപ്പോൾ സംഭാഷണം തുടങ്ങാം’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. എപ്പോഴാണ് പാകിസ്താനുമായി നിങ്ങൾ സംഭാഷണം നടത്തുക എന്ന ചോദ്യത്തിന് ഉത്തരമായാണ് ഇവിടെയുള്ള മൂന്ന് പാക് മാധ്യമപ്രവർത്തകർക്ക് ഹസ്തദാനം ചെയ്ത് ഞാൻ തുടക്കം കുറിക്കാമെന്ന് പറഞ്ഞ് മാധ്യമ പ്രവർത്തകർക്കരികിലെത്തി കൈകൊടുത്തത്.
സിംല കരാർ പാലിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ അക്ബറുദ്ദീൻ, തങ്ങൾ സൗഹൃദത്തിന് കൈ നീട്ടിയതായും ഇതിനോടുള്ള പാക് പ്രതികരണത്തിന് കാത്തിരിക്കുകയാണെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.