രാജ്യത്ത്​ ഒമിക്രോൺ ബാധിതർ ആയിരത്തോടടുക്കുന്നു; പ്രതിദിന കോവിഡ്​ രോഗികളിലും വർധന

ന്യൂഡൽഹി: രാജ്യത്ത്​ ഒമിക്രോൺബാധിതരുടെ എണ്ണം ആയിരത്തോട്​ അടുക്കുന്നു. 966 പേർക്കാണ്​ ഇന്ത്യയിൽ ഇതുവരെ ഒിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്​. 263 രോഗികളുമായി ഡൽഹിയാണ്​ ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്​. 252 രോഗികളുമായി മഹാരാഷ്ട്ര രണ്ടാമതും 97 രോഗികളുമായി ഗുജറാത്ത്​ മൂന്നാമതുമാണ്​. കേരളത്തിൽ 65 പേർക്കാണ്​ ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്​.

അതേമസയം, രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. നിലവിൽ 89,000ത്തോളം പേരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​. ഒമിക്രോൺ രോഗികളുടെ എണ്ണം ഉയർന്നതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്​. രാത്രി കർഫ്യു ഉൾപ്പടെയുള്ള നിയ​ന്ത്രണങ്ങളാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. ഒമിക്രോണിനെ പ്രതിരോധിക്കാൻ ഡൽഹി യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചു.

അതേസമയം, ഒമിക്രോൺ സംബന്ധിച്ച്​ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം രംഗത്തെത്തി. ഒമിക്രോൺ മൂലം കോവിഡ്​ സുനാമിയുണ്ടാകുമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്​. രോഗത്തെ പ്രതിരോധിക്കാൻ വാക്സിനേഷൻ വേഗം കൂട്ടണമെന്നും ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്​.

Tags:    
News Summary - India's Omicron tally surges to 961; most cases reported in Delhi, Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.