പി.എൻ.ബി തട്ടിപ്പ്​: നിയമസ്ഥാപനം സംശയത്തി​െൻറ നിഴലിൽ

ന്യൂഡൽഹി: പഞ്ചാബ്​ നാഷണൽ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട്​ ഇന്ത്യയിലെ നിയമസ്ഥാപനം സംശയത്തി​​​െൻറ നിഴലിൽ. സിറിൽ അമരാചന്ദ്​ മംഗലാദാസ്​ എന്ന നിയമസ്ഥാപനത്തിൽ നിന്നും പി.എൻ.ബി തട്ടിപ്പുമായി ബന്ധപ്പെട്ട ചില നിർണായക രേഖകൾ പിടിച്ചെടുത്തുവെന്നാണ്​ വിവരം.

തട്ടിപ്പുമായി ബന്ധപ്പെട്ട ചില നിർണായക രേഖകൾ നിയമസ്ഥാപനത്തിന്​ നീരവ്​ മോദി കൈമാറിയിരുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. ഇത്​ പിന്നീട്​ കേസിൽ അന്വേഷണം നടത്തിയ സി.ബി.​െഎ സംഘം പിടിച്ചെടുത്തു. പി.എൻ.ബി തട്ടിപ്പ്​ കേസിൽ നിയമസ്ഥാപനത്തിന്​ നേരിട്ട്​ പ​ങ്കില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട രേഖകൾ അവർക്ക്​ ലഭ്യമായിട്ടുണ്ടെന്ന്​ കേസിലെ പ്രോസിക്യൂഷൻ അഭിഭാഷകനും അ​േ​ന്വഷണം നടത്തിയ രണ്ട്​ സി.ബി.​െഎ ഉദ്യോഗസ്ഥരും പ്രതികരിച്ചു.

അതേ സമയം, നീരവ്​ മോദിയുമായി ബന്ധമുണ്ടെന്ന വാർത്തകൾ നിയമസ്ഥാപനം നിഷേധിച്ചു. നിയമം അനുസരിക്കുന്ന പ്രവർത്തനങ്ങൾ മാത്രമേ നടത്തുന്നുള്ളുവെന്നും സ്ഥാപനത്തി​​​െൻറ വക്​താവ്​ പ്രതികരിച്ചു.

Tags:    
News Summary - India's Largest Law Firm Cyril Amarchand Mangaldas-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.