Posted On
date_range Updated On
date_range രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 62.93 ശതമാനം
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 62.93 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ച 8,49,553 പേരിൽ 5,34,620 പേർ രോഗമുക്തി നേടി. 2,92,258 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,235 പേർ കോവിഡിൽനിന്ന് മുക്തിനേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞദിവസം 28,637 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 551 പേർ മരിക്കുകയും ചെയ്തു. കോവിഡ് ബാധിച്ച് ഇതുവരെ 22,674 പേരാണ് മരിച്ചത്.
രാജ്യത്ത് 1370 കോവിഡ് ആശുപത്രികളുണ്ട്. 3062 കോവിഡ് സെൻററുകളും 10,334 കോവിഡ് കെയർ സെൻററുകളുമുണ്ട്. ജൂലൈ 11 വരെ 1,15,87,153 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. ശനിയാഴ്ച 2,80,151 സാമ്പിളുകൾ പരിശോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.