രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 110; കൂടുതൽ മഹാരാഷ്​ട്രയിലും കേരളത്തിലും

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 110 ആയി ഉയർന്നു. മഹാരാഷ്​ട്രയിലും കേരളത്തിലുമാണ്​ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 17 വിദേശികൾക്കും രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​.

മഹാരാഷ്​ട്രയിൽ 34 പേർക്കാണ്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. കേരളത്തിൽഇതുവരെ 21 പേർക്ക്​ കോവിഡ്​ ബാധ കണ്ടെത്തി. രാജസ്​ഥാനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂ​ന്നുപേർക്ക്​ ​രോഗം ഭേദമായി.

വൈറസ്​ വ്യാപനം തടയുന്നതി​​െൻറ ഭാഗമായി പാക്​ അതിർത്തി അർധരാത്രി അടച്ചു. ബംഗ്ലാദേശ്​, മ്യാൻമർ, നേപ്പാൾ, ഭൂട്ടാൻ അതിർത്തികൾ നേരത്തേ അടച്ചിരുന്നു.

ഇറ്റലിയിൽ നിന്ന്​ ഡൽഹി വിമാനത്താവളത്തിലെത്തിയ 211 വിദ്യാർഥികളടക്കം 220 പേരെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കി. ഇറാനിൽ നിന്ന്​ മുംബൈയിലെത്തിച്ച 234പേരെ കരസേന ക്യാമ്പിലേക്കും മാറ്റി. കൊറോണ വ്യാപനത്തെ തുടർന്ന്​ വിവിധ സംസ്​ഥാനങ്ങളിൽ കടുത്ത നിയന്ത്രണം തുടരുകയാണ്​.

Tags:    
News Summary - Indias Confirmed Covid 19 cases rise to 110- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.