ഹൈദരാബാദ്: നാലു ഇന്ത്യൻ ഭാഷകളിലെ 70ഒാളം വാക്കുകൾ ഒാക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിലേക്ക്. തമിഴിലും തെലുങ്കിലും മൂത്ത ജ്യേഷ്ഠൻ എന്ന അർഥം വരുന്ന ‘അണ്ണാ’, ഉർദുവിൽ പിതാവ് എന്ന അർഥം വരുന്ന ‘അബ്ബ’ എന്നീ വാക്കുകൾ നിഘണ്ടുവിൽ ഉൾപ്പെടുത്തി.
സെപ്റ്റംബറിൽ നടന്ന പുതിയ പദങ്ങളുടെ കൂട്ടിച്ചേർക്കലിലാണ് തെലുങ്ക്, ഉർദു, തമിഴ്, ഗുജറാത്തി ഭാഷകളിലെ വാക്കുകൾ ഉൾപ്പെടുത്തിയത്. അച്ഛാ, ബാപ്പു, ബഡാ ദിൻ, ബച്ചാ, സൂര്യ നമസ്കാർ തുടങ്ങിയവയാണ് മറ്റു വാക്കുകൾ. നേരത്തേ, പഴയ നാണയമായ ‘അണ’ നാമപദമായി ഉൾപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെ ബന്ധങ്ങളെയും സംസ്കാരത്തെയും സൂചിപ്പിക്കുന്നതും ഭക്ഷണ സാധനങ്ങളുടെ പേരുകളുമാണ് നിഘണ്ടുവിൽ കൂടുതൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇേതാടെ 900ത്തോളം ഇന്ത്യൻ വാക്കുകൾ നിഘണ്ടുവിലുണ്ട്. വർഷം നാലു തവണയാണ് ഒാക്സ്ഫഡ് നിഘണ്ടു പരിഷ്കരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.