ഇന്ത്യൻ സോഫ്​റ്റ്​വെയർ എഞ്ചിനീയർ തായ്​ലൻഡിൽ വാഹനാപകടത്തിൽ മരിച്ചു

ഭോപ്പാൽ: ഇന്ത്യൻ സോഫ്​റ്റ്​വെയർ എഞ്ചിനീയർ തായ്​ലൻഡിൽ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ്​ സ്വദേശി പ്രഗ്യ പലിവാൽ(29) ആണ്​ മരിച്ചത്​. ഇവരുടെ മൃതദേഹം തായ്​ലൻഡിലെ ഒരു ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. പ്രഗ്യയുടെ മൃതദേഹത്തിനായി ബന്ധുക്കൾ കാത്തിരിപ്പിലാണ്​.

കുടുംബത്തിലെ ആർക്കും പാസ്​പോർട്ട്​ ഇല്ലാത്തതിനാൽ തായ്​ലൻഡിലെത്തി മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾക്ക്​ സാധിക്കുന്നില്ല. എന്നാൽ, മൃതദേഹം നാട്ടിലെത്തിക്കാൻ കേ​ന്ദ്ര-സംസ്ഥാന സർക്കാറുകൾ സഹായം വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. ഹോ​ങ്കോങ്​ ആസ്ഥാനമായ കൂട്ടായ്​മയുടെ വാർഷിക സമ്മേളനത്തിൽ പ​ങ്കെടുക്കാൻ​ ഫുക്കറ്റിലേക്ക്​ പോയതായിരുന്നു പ്രഗ്യ. സുഹൃത്ത്​ വഴിയാണ്​​ പ്രഗ്യയുടെ വാഹനാപകടം വീട്ടുകാർ അറിഞ്ഞത്​.

ബാ​ങ്കോക്കിലെ ഇന്ത്യൻ എംബസി മരിച്ച പെൺകുട്ടിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്​. ജയ്​​ശങ്കർ ട്വീറ്റ്​ ചെയ്​തു.

Tags:    
News Summary - Indian Techie Dies In Thailand, Centre Offers Help In Bringing Back Body -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.