യുക്രെയ്നിലെ സ്ഥിതിഗതികൾ വിവരിക്കുന്ന ഇംഗ്ലീഷ് വിഡിയോയുമായി സുമി നഗരത്തിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർഥികൾ. വളരെ ഭയാനകമായ അവസ്ഥയാണുള്ളത്. വ്യോമാക്രമണത്തിൽ സുമി നഗരത്തിലെ ഹോസ്റ്റലുകളിലെ ഹീറ്റിങ് സംവിധാനം തകർന്നതായും ഭക്ഷണവും വെള്ളവും വൈദ്യുതിയും മൊബൈൽ നെറ്റ് വർക്കും നിലച്ചെന്നും വിദ്യാർഥികൾ പറയുന്നു.
യുക്രെയ്നിലെ മറ്റ് നഗരങ്ങളും സുമിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ആറുന്നൂറിലധികം വിദ്യാർഥികൾ ഭൂഗർഭ അറകളിലാണ് കഴിയുന്നത്. വിദ്യാർഥികളെ ഒഴിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിനോട് കേരള സർക്കാർ ശക്തമായി ആവശ്യപ്പെടണം.
കേന്ദ്ര സർക്കാർ പ്രവർത്തനങ്ങൾ ഗുണം ചെയ്യുന്നില്ലെന്നും ഓപറേഷൻ ഗംഗ പൂർണ പരാജയമാണെന്നും വിദ്യാർഥികൾ വിഡിയോയിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.