കപ്പലിന് വെടിവെപ്പ്: ഇറാനെ താക്കീത് ചെയ്തില്ലെന്ന് ഇന്ത്യ; ‘ഇറാൻ സർക്കാരുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്’

ന്യൂ​ഡ​ൽ​ഹി: ഹു​ർ​മു​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​റാ​ൻ വെ​ടി​വെ​ച്ച ര​ണ്ട് വി​ദേ​ശ ക​പ്പ​ലു​ക​ളി​ൽ ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്നും അ​വ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ ക​പ്പ​ലി​ന് നേ​രെ​യു​ള്ള വെ​ടി​വെ​പ്പ് എ​ന്ന് നേരത്തെ പ്രചരിച്ചത് ആ​ശ​യ​ക്കു​ഴ​പ്പം കൊ​ണ്ടു​ണ്ടാ​യ​താ​ണെന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​റാ​നെ താ​ക്കീ​ത് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്നു.

ഇ​റാ​ൻ സ്ഥാ​ന​പ​തി​യു​മാ​യി വി​ഷ​യം സം​സാ​രി​ച്ചു​വെ​ന്ന​ത​ല്ലാ​തെ താ​ക്കീ​ത് ന​ൽ​കാ​നാ​യി വി​ളി​ച്ചു​വ​രു​ത്തി​യെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും സം​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തും വി​ളി​ച്ചു​വ​രു​ത്തു​ന്ന​തും ര​ണ്ടാ​യി കാ​ണ​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ​വ​ക്താ​വ് ഓ​ർ​മി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ൾ​കൊ​ണ്ട് ഹു​ർ​മു​സ് ക​ട​ന്ന് 10 ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ രാ​ജ്യ​ത്തി​ന്റെ തീ​ര​മ​ണ​ഞ്ഞു​വെ​ന്നും 14 ക​പ്പ​ലു​ക​ൾ ഹു​ർ​മു​സ് ക​ട​ക്കാ​ൻ ഇ​നി​യും ബാ​ക്കി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മേഖലയിലെ ശേഷിക്കുന്ന കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ ഇന്ത്യാ ഗവൺമെന്റ് ഇറാനുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഇറാൻ സർക്കാരുമായി ഞങ്ങൾ തുടർച്ചയായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനാൽ അവിടെ ശേഷിക്കുന്ന കപ്പലുകൾക്ക് സുരക്ഷിതമായി ഇന്ത്യയിലേക്ക് വരാൻ കഴിയും’ -വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

Tags:    
News Summary - Indian ship crosses Strait amid firing by Iranian gunboats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.