കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി.​ജെ.​പി) ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം

നീറ്റ് ക്രമക്കേട്: ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; ജന്തർ മന്ദിറിൽ പാറിപ്പറന്ന് ‘പാറ്റകൾ’; സമരം രാവിലെവരെ തുടരും

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച, സി.​ബി.​എ​സ്.​ഇ മൂ​ല്യ​നി​ർ​ണ​യ ക്ര​മ​ക്കേ​ട് വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന്ത​ർ​മ​ന്ത​റി​ൽ നി​ന്നും പി​രി​ഞ്ഞു​പോ​കാ​തെ പാ​റ്റ​പ്പാ​ർ​ട്ടി (കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി- സി.​ജെ.​പി). ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ജ​ന്ത​ർ​മ​ന്ത​റി​ൽ സ​മ​രം ആ​രം​ഭി​ച്ച സി.​ജെ.​പി, മ​ന്ത്രി രാ​ജി​വെ​ക്കും​വ​രെ പി​രി​ഞ്ഞു​പോ​കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​ക്ക് ഒ​ന്നി​ന് ആ​രം​ഭി​ച്ച സ​മ​ര​ത്തി​ന് വൈ​കീ​ട്ട് അ​ഞ്ചു​വ​രെ മാ​ത്ര​മാ​യി​രു​ന്നു പൊ​ലീ​സ് അ​നു​മ​തി.

സ​മ​യം ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ പൊ​ലീ​സ് അ​നൗ​ൺ​സ്മെ​ന്റ് ന​ട​ത്തി​യെ​ങ്കി​ലും സ​മ​ര​ക്കാ​ർ വ​ഴ​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​പ്പോ​ൾ എ​ല്ലാ​വ​രും സ​മ​ര​വേ​ദി​യു​ടെ അ​ടു​ത്തേ​ക്കു​നീ​ങ്ങി.

ഇ​വി​​ടേ​ക്കു​ള്ള ​വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു. സ​മ​ര​വേ​ദി​യി​ലേ​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യ​ട​ക്കം പ്ര​വേ​ശ​നം പൊ​ലീ​സ് ത​ട​ഞ്ഞു. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി വ​ൻ പൊ​ലീ​സ് സ​ന്നാ​ഹ​ത്തെ​യാ​ണ് വി​ന്യ​സി​ച്ച​ത്. സ​മ​ര​സ്ഥ​ല​ത്തേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​ത് ഡ​ൽ​ഹി പൊ​ലീ​സ് ത​ട​യു​ക​യാ​ണെ​ന്ന് അ​ഭി​ജീ​ത് ദി​പ്കെ ആ​രോ​പി​ച്ചു.  

കേന്ദ്ര മന്ത്രിക്കെതിരെ സി.ജെ.പി ഡൽഹിയിൽ സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പ്രതിഷേധമായിരുന്നു ഇത്. ഉച്ചക്ക് രണ്ട് മണിയോടെ സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദീപ്കെ സമരവേദിയിലെത്തി.

വിവിധ ജനകീയ സംഘടനകളും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മാനസികവിഷമം മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജീവനൊടുക്കേണ്ടി വന്ന വിദ്യാർഥികളുടെ ചിത്രങ്ങൾ പതിച്ച ബോർഡ് പ്രതിഷേധ വേദിയിൽ സ്ഥാപിച്ചിരുന്നു.

ദേശീയ പതാകയേന്തിയാണ് പ്രതിഷേധക്കാർ ജന്തർ മന്ദിറിലേക്ക് എത്തിയത്. ഞായറാഴ്ച നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെയാണ് ഡൽഹിയിൽ പ്രതിഷേധം ഇരമ്പിയത്.  പരീക്ഷ എഴുതേണ്ട വിദ്യാർഥികൾ വരെ പരീക്ഷാ രീതികളിൽ സമഗ്രമായ പരിഷ്കരണം ആവശ്യപ്പെട്ട് സമരരംഗത്തുണ്ട്.

നീറ്റ് പുനഃപരീക്ഷയുടെ ഹാൾ ടിക്കറ്റ് വിതരണത്തിൽ പോലും ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള വിദ്യാർഥികൾക്ക് ആദ്യഘട്ടത്തിൽ പരീക്ഷാ കേന്ദ്രമായി അനുവദിച്ചത് വിദേശത്തെ അബൂദബിയായിരുന്നു. പിന്നീട് നാഷനൽ ടെസ്റ്റിങ് ഏജൻസിയെ (എൻ.ടി.എ) ബന്ധപ്പെട്ട ശേഷമാണ് ഈ പിഴവ് തിരുത്തിയതെന്നും വിദ്യാർഥികൾ പറഞ്ഞു.

കനത്ത പൊലീസ് വലയത്തിലായിരുന്നു ജന്തർ മന്ദിറും പരിസരവും. കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് പ്രതിഷേധക്കാരെ സമരവേദിയിലേക്ക് കടത്തിവിട്ടത്.

Tags:    
News Summary - CJP protests at Jantar Mantar demanding Dharmendra Pradhan's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.