Posted On
date_range Updated On
date_range ചായയും ലഘുഭക്ഷണവും മൺപാത്രങ്ങളിൽ; പദ്ധതി വ്യാപിപ്പിച്ച് റെയിൽവേ
ന്യൂഡൽഹി: പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ ലക്ഷ്യമിട്ട് രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ചായയും ലഘുഭക്ഷണവും ഇനി മൺപാത്രങ്ങളിൽ നൽകും. ആദ്യഘട്ടത്തിൽ 400 പ്രധാന റെയിൽവേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുക.
ഖാദി-വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ ചുട്ട കളിമണ്ണിൽ തീർത്ത പാത്രങ്ങൾ തയാറാക്കുമെന്ന് എന്ന് റെയിൽവേ അറിയിച്ചു. വിത്യസ്ത സോണുകളിലെ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.
ഐ.ആർ.സി.ടി.സിയുടെ മേൽനോട്ടത്തിലായിരിക്കും പദ്ധതി. പുതിയ പദ്ധതിക്ക് റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് നന്ദി അറിയിച്ച് ഖാദി-വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ ചെയർമാൻ വിനയ് കുമാർ സക്സേന ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.