ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് ഇനിമുതൽ യു.എസ്, കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഇനി പ്രാക്ടീസ് ചെയ്യാം. ഇന്ത്യൻ നാഷനൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) 10 വർഷത്തേക്ക് വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എജ്യുക്കേഷൻ (ഡബ്ല്യു.എഫ്.എം.ഇ) അംഗീകാരം നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
യു.എസ്, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഉപരിപഠനവും പരിശീലനവും നടത്താൻ ഡബ്ല്യു.എഫ്.എം.ഇ അംഗീകാരം ആവശ്യമാണ്. നിലവിൽ 706 മെഡിക്കൽ കോളജുകൾക്കാണ് ഡബ്ല്യു.എഫ്.എം.ഇ അംഗീകാരം നൽകിയിട്ടുള്ളത്. 10 വർഷത്തിനുള്ളിൽ സ്ഥാപിക്കുന്ന മെഡിക്കൽ കോളജുകൾക്കും ഡബ്ല്യു.എഫ്.എം.ഇ അംഗീകാരം നൽകും.
ലോകമെമ്പാടുമുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു ആഗോള സംഘടനയാണ് വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എജ്യുക്കേഷൻ (ഡബ്ല്യു.എഫ്.എം.ഇ). എല്ലാ മനുഷ്യരാശിക്കും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി പരിശ്രമിക്കുക എന്നതാണ്ഇതിന്റെ ദൗത്യം. ഇന്ത്യയിലെ 706 മെഡിക്കൽ കോളജുകൾക്ക് ഡബ്ല്യു.എഫ്.എം.ഇ അംഗീകാരത്തിനായി അപേക്ഷിക്കാനുള്ള മൊത്തം ചെലവ് ഏകദേശം 351.9 കോടി രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.