ബാലാകോട്ടിലെ മരണം; പാക്​ ഉദ്യോഗസ്​ഥ​േന്‍റതെന്നുപറഞ്ഞ്​ പ്രചരിച്ചത്​ വ്യാജവാർത്ത

ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടതായി മുൻ പാക്​ നയതന്ത്ര ഉദ്യോഗസ്ഥൻ സമ്മതിച്ചെന്ന വാർത്ത വ്യാജമെന്ന്​ കണ്ടെത്തൽ. പാക് ചാനലിലെ സംവാദത്തിനിടെ സഫർ ഹിലാലി എന്ന ഉദ്യോഗസ്​ഥൻ ഭീകരർ കൊല്ലപ്പെട്ടത്​ സമ്മതിച്ചാതായാണ്​ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​. കശ്മീരിലെ പുൽവാമയിൽ നടത്തിയ ഭീകരാക്രമണത്തിനുള്ള പ്രത്യാക്രമണമായാണ് ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ബാലാകോട്ടിൽ 2019 ഫെബ്രുവരി 26ന് ഇന്ത്യ വ്യോമാക്രമണം നടത്തിയത്.


ആക്രമണത്തിൽ കാര്യമായ നാശനഷ്​ടങ്ങൾ ഉണ്ടായിട്ടില്ലെന്നും വനപ്രദേശത്താണ്​ ബോംബുകൾ വീണതെന്നുമാണ്​ അന്ന്​ പാക്​ സർക്കാർ പ്രതികരിച്ചത്​. എന്നാൽ 300 ഭീകരർ കൊല്ലപ്പെട്ടതായി സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരണം നടത്തിയിരുന്നു. പുതിയ വാർത്തവന്നതോടെ തങ്ങൾ പറഞ്ഞത്​ ശരിയായെന്ന പ്രചരണവുമായി ബി.ജെ.പി ​െഎ.ടി സെൽ രംഗത്തുവന്നിരുന്നു. എന്നാൽ ഇത്​ തെറ്റാണെന്നും ഉ​േദ്യാഗസ്​ഥൻ പറഞ്ഞതിനെ ഇന്ത്യൻ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ആൾട്ട്​ ന്യൂസ്​ ഫാക്​ട്​ ചെക്​ റിപ്പോർട്ട്​ ചെയ്യുന്നു.

പുതിയ വാർത്ത വ്യാജം

ബാലകോട്ട് വ്യോമാക്രമണത്തിൽ പാകിസ്ഥാന്‍റെ ഭാഗത്ത് 300 പേർ മരിച്ചുവെന്ന് മുൻ പാകിസ്ഥാൻ നയതന്ത്രജ്ഞൻ സഫർ ഹിലാലി സമ്മതിച്ചതായി ജനുവരി ഒമ്പത്​ വെള്ളിയാഴ്ചയാണ്​ ഇന്ത്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്​. എ.എൻ.ഐ, റിപ്പബ്ലിക്, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, ഡെക്കാൻ ഹെറാൾഡ്,ഡി‌എൻ‌എ, ദി ക്വിന്റ്, ന്യൂസ് 18 ഇന്ത്യ, ഇന്ത്യാ ടുഡേ, സി‌എൻ‌ബി‌സി ടിവി 18, എ‌ബി‌പി ന്യൂസ്, എൻ‌ഡി‌ടി‌വി, ഇന്ത്യ ടിവി തുടങ്ങിയവരെല്ലാം ഈ വാർത്ത നൽകിയിരുന്നു.

പാക്​ ടിവി ചർച്ചയിൽ ഹിലാലി പറഞ്ഞതായാണ്​ റിപ്പോർട്ടുകൾ പ്രചരിച്ചത്​. 'ഇന്ത്യ അന്താരാഷ്ട്ര അതിർത്തി കടന്ന് ഒരു യുദ്ധപ്രവൃത്തി നടത്തി. അതിൽ 300 പേരെങ്കിലും മരിച്ചു. ഞങ്ങളുടെ ലക്ഷ്യം അവരിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഞങ്ങൾ അവരുടെ ഹൈ കമാൻഡിനെ ടാർഗെറ്റുചെയ്‌തു. അതായിരുന്നു ഞങ്ങളുടെ നിയമാനുസൃത ലക്ഷ്യം'-ഇതായിരുന്നു ഹിലാലി പറഞ്ഞതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​.

ഇതേപറ്റി അന്വേഷണം നടത്തിയ ആൾട്ട്​ന്യൂസ്​ കണ്ടെത്തിയത്​ ഉദ്യോഗസ്​ഥൻ പറഞ്ഞതിനെ തെറ്റായാണ്​ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​ എന്നാണ്​. 'അജണ്ട പാകിസ്ഥാൻ' എന്ന പ്രോഗ്രാമിന്‍റെ ഭാഗമായാണ്​ പാക്​ ടെലിവിഷൻ ചാനൽ ചർച്ച സംഘടിപ്പിച്ചത്​. സഫർ ഹിലാലി ഒരു ചോദ്യത്തിന്‍റെ ഉത്തരമായാണ്​ ഇക്കാര്യങ്ങൾ പറയുന്നത്​. 'ഇന്ത്യ ചെയ്തത് ഒരു യുദ്ധപ്രവൃത്തിയായിരുന്നു. അന്താരാഷ്ട്ര അതിർത്തി കടന്നാണ്​ അവരത്​ ചെയ്​തത്​. അതിൽ 300 പേരെയെങ്കിലും കൊല്ലാൻ അവർ ഉദ്ദേശിച്ചിരുന്നു. അതിനുപകരം അവർ ഫുട്​​ബോൾ മൈതാനത്താണ്​ ബോംബിട്ടത്​. അവർക്ക്​ ആരേയും കൊല്ലാൻ കഴിഞ്ഞിരുന്നില്ല' - ഇതാണ്​ ഹിലാലി പറഞ്ഞതിന്‍റെ പൂർണരൂപമെന്നും 300 പേരെ കൊന്നതായി സമ്മതിച്ചെന്ന വാർത്ത തെറ്റാണെന്നും ആൾട്ട്​ ന്യൂസ്​ റിപ്പോർട്ട്​ ചെയ്​തു. സഫർ ഹിലാലിയും ഇതുസംബന്ധിച്ച്​ ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.